കെഎസ്ഇബി പെന്‍ഷനേഴ്സ് കൂട്ടായ്മ ഡിവിഷന്‍ സമ്മേളനം മൂവാറ്റുപുഴ നാസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു

മൂവാറ്റുപുഴ: കെഎസ്ഇബി പെന്‍ഷനേഴ്സ് കൂട്ടായ്മ ഡിവിഷന്‍ സമ്മേളനം മൂവാറ്റുപുഴ നാസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. കെഎസ്ഇബി പെന്‍ഷന്‍ ബാധ്യതയില്‍ നിന്ന് സര്‍ക്കാരും ബോര്‍ഡും മാറി നില്‍ക്കാനുളള തന്ത്രപ്പാടില്‍ നിന്ന് പിന്‍വാങ്ങണമെന്ന് പെന്‍ഷനേഴ്സ് കൂട്ടായ്മ മൂവാറ്റുപുഴ ഡിവിഷന്‍ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍.റ്റി ജോബ് സമ്മേള്ളനം ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ പ്രസിഡന്റ് തമ്പി പോള്‍ അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ ജീവനക്കാരുടെ മക്കള്‍ക്ക് ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഇ.പി ശ്രിദേവി, ഗീത ആര്‍ നായര്‍, പി.ജെ ശിവദാസന്‍, എം.എം ദുര്‍ഗ്ഗ ദാസ്, സി.എ പത്മനാഭന്‍, വിനോദ്കുമാര്‍, ലിസ്സി അഗസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!