“മതേതര കേരളത്തിന്റെ ഇലക്ട്രിസിറ്റി ബില്ലിംഗ് മെത്തേഡ്… ക്രിസ്ത്യൻ പള്ളി – 2.85/-, മസ്ജിദ്- 2.85/-, ക്ഷേത്രത്തിനു യൂണിറ്റ് – 8 രൂപ…” ഇതിലെ യാഥാർത്ഥ്യം എന്താണെന്ന് വ്യക്തമാക്കി കെ.എസ്.ഇ.ബി…

“മതേതര കേരളത്തിന്റെ ഇലക്ട്രിസിറ്റി ബില്ലിംഗ് മെത്തേഡ്…
ക്രിസ്ത്യൻ പള്ളി – 2.85/-, മസ്ജിദ്- 2.85/-,
ക്ഷേത്രത്തിനു യൂണിറ്റ് – 8 രൂപ…”

ഇതിലെ യാഥാർത്ഥ്യം എന്താണെന്ന് വ്യക്തമാക്കി കെ.എസ്.ഇ.ബി…

കെ എസ് ഇ ബി യുടെ കുറിപ്പ് ഇങ്ങനെ 👇👇

 

കുറേ മാസങ്ങളായി ചിലർ പ്രചരിപ്പിക്കുന്ന വാട്സാപ് സന്ദേശത്തിലെ വരികളിതാണ്…

“മതേതര കേരളത്തിന്റെ ഇലക്ട്രിസിറ്റി ബില്ലിംഗ് മെത്തേഡ്…
ക്രിസ്ത്യൻ പള്ളി – 2.85/-, മസ്ജിദ്- 2.85/-,
ക്ഷേത്രത്തിനു യൂണിറ്റ് – 8 രൂപ…”

ഇതിലെ യാഥാർത്ഥ്യം എന്താണെന്ന് നമുക്കൊന്ന് പരിശോധിക്കാം…

വൈദ്യുതി താരിഫ് നിശ്ചയിക്കുന്ന സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ എന്ന Quasi Judicial Body അംഗീകരിച്ചു നൽകിയിരിക്കുന്ന താരിഫ് പ്രകാരം അമ്പലത്തിനും പള്ളിക്കും മസ്ജിദിനും ഒരേ നിരക്കാണ് തീരുമാനിച്ചിരിക്കുന്നത്. അതനുസരിച്ചാണ് കെ എസ് ഇ ബി വൈദ്യുതി ബിൽ തയ്യാറാക്കുന്നത്.

500 യൂണിറ്റിന് താഴെ ഉപയോഗിച്ചാൽ, ഉപയോഗിക്കുന്ന മുഴുവൻ യൂണിറ്റിനും 5.70 രൂപയും, 500 യൂണിറ്റിനു മുകളിൽ ഉപയോഗിച്ചാൽ ഉപയോഗിക്കുന്ന മുഴുവൻ യൂണിറ്റിനും 6.50 രൂപയുമാണ് ഈ താരിഫിലെ നിരക്ക്. ഇതിനു പുറമേ, ഫിക്സഡ് ചാർജ് ആയി ഒരു കിലോവാട്ടിന് പ്രതിമാസം 65 രൂപയും ഈടാക്കുന്നതാണ്.

ഇതാണ് വാസ്തവം.

ഇത്തരം വ്യാജപ്രചാരണങ്ങളിലൂടെ, ജനങ്ങളോട് പ്രതിബദ്ധത പുലർത്തുന്ന KSEB എന്ന പൊതു മേഖലാ സ്ഥാപനത്തെ നശിപ്പിക്കാൻ കഴിയില്ല.

വ്യാജപ്രചാരണങ്ങളി‌ൽ വഞ്ചിതരാകാതിരിക്കുക.

Back to top button
error: Content is protected !!