കെ എസ് ബി എ താലൂക്ക് ജനറൽബോഡി യോഗം നടത്തി

 

മൂവാറ്റുപുഴ : കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷൻസ് അസോസിയേഷൻ മൂവാറ്റുപുഴ താലൂക്ക് ജനറൽബോഡി യോഗം ഇന്ന് രാവിലെ 9 30 ന് മൂവാറ്റുപുഴ ഭാരത് ടൂറിസ്റ്റ് ഹോമിൽ നടന്നു. സർക്കാർ ക്ഷേമനിധിയിൽ പുതുതായി അംഗത്വം ലഭിച്ചവർക്ക് ഐഡന്റിറ്റി കാർഡ് പാസ് ബുക്കും വിതരണംചെയ്തു. മുതിർന്ന സംഘടനാ നേതാക്കളെ താലൂക്കിന്റെ നേതൃത്വത്തിൽ ആദരിച്ചു. സർക്കാർ അംഗീകാരമുള്ള ഗ്രീൻവുഡ് എന്ന മാലിന്യനിർമാർജന കമ്പനിയുമായി ബന്ധപ്പെട്ട ഷോപ്പുകളിലെ മുടി മാലിന്യം നീക്കം ചെയ്യുന്നതിനും തീരുമാനമെടുത്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ വകുപ്പുമായി ഏകോപിപ്പിച്ച് പദ്ധതി നടപ്പിലാക്കുക. സുവർണ ജൂബിലി സ്മാരക മന്ദിരം നിർമ്മാണത്തിന്റെ കാര്യത്തിലും യോഗം തീരുമാനമെടുത്തു.താ ലൂക്ക് പ്രസിഡന്റ് കെ.കെ. രാജുവിന്റെ അധ്യക്ഷതയിൽ കെ എസ് ബി എസ് സംസ്ഥാന പ്രസിഡന്റ് ഇ. എസ്. ഷാജി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. എൻ.അനിൽ ബിശ്വാസ് മുഖ്യപ്രഭാഷണവും ജില്ലാ ട്രഷറർ എം.ജെ. അനു സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. താലൂക്ക് സെക്രട്ടറി വി. എ. ഷക്കീർ പ്രവർത്തന റിപ്പോർട്ടും താലൂക്ക് ട്രഷറർ കെ.എം. അബ്ദുൽസലാം വരവ് ചെലവ് കണക്ക് എന്നിവ അവതരിപ്പിച്ചു. താലൂക്ക് ജോയിന്റ് സെക്രട്ടറിമാരായ ടി. കെ.ഷിജു, ശങ്കർ. ടി.ഗണേശ്,താലൂക്ക് വൈസ് പ്രസിഡന്റുമാരായ കെ. ബിജുമോൻ, കെ.ആർ മനോജ്,ജില്ലാ കമ്മിറ്റി അംഗം എം.എം.അനസ് എന്നിവർ യോഗത്തിൽ സംസാരിച്ചു.

ഫോട്ടോ -കെ എസ് ബി എ താലൂക്ക് ജനറൽബോഡിയോഗം സംസ്ഥാന പ്രസിഡന്റ് ഇ.എസ്. ഷാജി ഉത്ഘാടനം ചെയ്യുന്നു,ജില്ലാ പ്രസിഡന്റ് കെ.എൻ. അനിൽബിശ്വാസ്, ജില്ലാ ട്രഷറർ എം. ജെ. അനു, താലൂക്ക് പ്രസിഡന്റ് കെ. കെ. രാജു,താലൂക്ക് സെക്രട്ടറി വി.എ ഷക്കീർ, താലൂക്ക് ട്രഷറർ കെ.എം. അബ്ദുൽസലാം എന്നിവർ സമീപം.

Back to top button
error: Content is protected !!