കീരമ്പാറ പഞ്ചായത്ത് അവിശ്വാസപ്രമേയം 28ന്

 

കോതമംഗലം: കീരമ്പാറ പഞ്ചായത്ത് പ്രസിഡന്റ് എല്‍ഡിഎഫിലെ വി.സി.ചാക്കോക്കെതിരെ യുഡിഎഫിലെ ഏഴ് അംഗങ്ങള്‍ ഒപ്പിട്ട അവിശ്വാസപ്രമേയം 28 ന് ചര്‍ച്ചക്കെടുക്കും. ഇതുസംബന്ധിച്ച് ബിഡിഒ ഭരണസമിതി അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കി. പതിമൂന്നംഗ ഭരണസമിതിയില്‍ യുഡിഎഫിനുള്ള അംഗബലം ഏഴ് അവിശ്വാസപ്രമേയ വോട്ടെടുപ്പിലും ഉറപ്പാക്കാനായാല്‍ പ്രസിഡന്റ് പുറത്താകും. അവിശ്വാസപ്രമേയത്തിന്റെ കാര്യത്തില്‍ യുഡിഎഫിനുള്ളില്‍ അഭിപ്രായവ്യത്യാസമില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും പ്രസിഡന്റ് രാജിവക്കാത്തതിനെതിരെ യുഡിഎഫ് വലിയ പ്രചരണം നടത്തിവരികയാണ്. അതേസമയം മുന്‍ മെമ്പര്‍ ഷീബ ജോര്‍ജിന്റെ അപ്പീലില്‍ സുപ്രീംകോടതിയുടെ തീരുമാനം പ്രതീക്ഷിച്ചാണ് പ്രസിഡന്റിന്റെ രാജി എല്‍ഡിഎഫ് നീട്ടികൊണ്ടുപോകുന്നതെന്നുംപ്രചാരണമുണ്ട്.

 

Back to top button
error: Content is protected !!