കെ.പി.എസ്.ടി.എ. മൂവാറ്റുപുഴ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എ.ഇ.ഒ. ഓഫീസ് ധര്‍ണ്ണ നടത്തി.

 

മൂവാറ്റുപുഴ: കെ.പി.എസ്.ടി.എ. മൂവാറ്റുപുഴ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എ.ഇ.ഒ. ഓഫീസ് ധര്‍ണ്ണ നടത്തി. കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുന്നതിനും അവകാശങ്ങള്‍ നിഷേധിക്കുന്നതിനുമെതിരെ നടത്തുന്ന എ.ഇ.ഒ. ഓഫീസ് ധര്‍ണ്ണ മൂവാറ്റുപുഴ ഉപജില്ലാതല ഉദ്ഘാടനം കെ.പി.എസ്.ടി.എ. സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം ദയന്‍ ഇ.ജി. നിര്‍വ്വഹിച്ചു. കെ.പി.എസ്.ടി.എ. എറണാകുളം ജില്ലാ മീഡിയ സെല്‍ ചെയര്‍മാന്‍ ജൂണോ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. കെ.പി.എസ്.ടി.എ. ജില്ലാ കമ്മിറ്റിയംഗം സെലിന്‍ ജോര്‍ജ് ഡാന്റി ജെ. നടുവിലേടം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

Back to top button
error: Content is protected !!