കെപിഎസ്ടിഎ ധര്‍ണ്ണ സമരം നടത്തി

പിറവം : ഉച്ചഭക്ഷണത്തിന്റെ തുക അടിയന്തിരമായി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കെപിഎസ്ടിഎ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളത്തിലെ മുഴുവന്‍ ഉപജില്ല കേന്ദ്രങ്ങളിലും പ്രതിക്ഷേധ സമരം സംഘടിപ്പിച്ചിക്കുന്നതിന്റെ ഭാഗമായി പിറവം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ മുന്‍പില്‍ ധര്‍ണ്ണ സമരം സംഘടിപ്പിച്ചു. ധര്‍ണ്ണ സമരം റവന്യൂ ജില്ലാ വൈസ് പ്രസിഡന്റ് സൈബി സി കുര്യന്‍ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണത്തിന് നാമ മാത്രമായ തുക മാത്രമാണ് നല്‍കുന്നത്. ഈ തുക ഉപയോഗിച്ച് പദ്ധതി നടപ്പിലാക്കാന്‍ സാധിക്കുകയില്ല. പല സ്‌കൂളുകളിലും പ്രധാന അധ്യാപകന്‍ തങ്ങളുടെ ശമ്പളത്തില്‍ നിന്ന് എടുത്തും ചിലയിടങ്ങളില്‍ സ്റ്റാഫ് പിരിവ് എടുത്തും പിറ്റിഎ യുടെ സഹായത്തോടെ നാട്ടില്‍ നിന്ന് പിരിച്ചും ആണ് പദ്ധതി നടത്തുന്നത്.സാധനങ്ങളുടെ വില ക്രമാതീതമായി ഉയരുന്നത് വലിയ പ്രതി സന്ധി തീര്‍ത്തിരിക്കുകയാണ്. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി അനൂബ് ജോണ്‍ മുഖ്യ പ്രഭാഷണം നടത്തി. ഉപജില്ലാ പ്രസിഡന്റ് ഷൈനി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിജു എം പോള്‍, ബിനു ഇ പി,എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!