കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുൻപിൽ ധർണ്ണ നടത്തി.

 

മൂവാറ്റുപുഴ: കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുൻപിൽ ധർണ്ണ നടത്തി. സ്‌കൂളുകളിലെ അധ്യാപകരുടെ നിയമനം അംഗീകരിക്കാത്ത നടപടികളിൽ പ്രതിഷേധിച്ചായിരുന്നു ധർണ്ണ. മൂവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് ധർണ്ണ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ബിജു കെ. ജോൺ അധ്യക്ഷത വഹിച്ചു. എറണാകുളം റവന്യൂ ജില്ലാ പ്രസിഡന്റ് കുര്യാക്കോസ്‌ ടി. ഐസക് മുഖ്യ പ്രഭാഷണം നടത്തി.
കെ.പി.എസ്.ടി.എ. ഭാരവാഹികളായ ദയൻ ഇ.ജി., ജയ്സൺ പി. ജോസഫ്, സാജു എം. മാത്യു, അജിമോൻ പൗലോസ്, സുഷിമ നൗഷാദ്, ഫിലിപ്പച്ചൻ വി.എ., ജൂണോ ജോർജ്, സജിമോൻ, രഞ്ജിത് മാത്യു, ടോമി ജേക്കബ്, ചാക്കോ മുട്ടത്തുകുടി, ജോസ് പി.ജെ., അഷ്‌മിൻ, സെലിൻ ജോർജ് എന്നിവർ പ്രസംഗിച്ചു. വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി അനൂബ്‌ ജോൺ സ്വാഗതവും ട്രഷറർ ജോബി കുര്യാക്കോസ്‌ നന്ദിയും അറിയിച്ചു.

ചിത്രം –
കെ.പി.എസ്.ടി.എ. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ ഓഫീസ് ധർണ്ണ നഗരസഭ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്യുന്നു.

Back to top button
error: Content is protected !!