പൂനാക്കരാർ ദിനത്തെ അനുസ്മരിച്ച് കെപിഎംഎസ്

 

 

കോലഞ്ചേരി:ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഉണ്ടാവേണ്ട രാഷ്ട്രീയസാഹചര്യങ്ങളിൽ അയിത്തജാതിക്കാരുടെ നിയമസഭാ പ്രാതിനിധ്യത്തെ സംബന്ധിച്ച് ഉടലെടുത്ത തർക്കത്തിനൊടുവിൽ ഒത്തുതീർപ്പായ പൂനാ പാക്ട് അഥവാ പൂനാക്കരാർ ദിനത്തെ അനുസ്മരിച്ച് കെപിഎംഎസ്.കുന്നത്തുനാട് താലൂക്ക് യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പൂനാക്കരാർ ​ദിനാചരണം കെപിഎംഎസ് സംസ്ഥാനപ്രസിഡന്റ് വി സി ശിവരാജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എംഓ സുനിൽകുമാർ അധ്യക്ഷത വഹിച്ച യോ​ഗത്തിൽ സംസ്ഥാന സെക്രട്ടേറിയേറ്റം​ഗം കെ കെ ​ഗോപാലൻമാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ സെക്രട്ടറി പി സി വള്ളോൻ,ട്രഷറാർ കെ കെ ശിവദാസ് തുടങ്ങിയവർ പങ്കെടുത്തു. (സജോ സക്കറിയ ആൻഡ്രൂസ് – കോലഞ്ചേരി )

Back to top button
error: Content is protected !!