ലോക പരിസ്ഥിതി ദിനത്തില്‍ കോഴിപ്പിള്ളി പാര്‍ക്ക് ശുചീകരിച്ചും, ഔഷധസസ്യങ്ങള്‍ നട്ടും എം. എ. കോളേജ് വിദ്യാര്‍ത്ഥികള്‍

കോതമംഗലം: ലോക പരിസ്ഥിതി ദിനത്തില്‍ കോഴിപ്പിള്ളി മുന്‍സിപ്പല്‍ പാര്‍ക്ക് ശുചീകരിച്ചും, 100ലധികം ഫലവൃക്ഷതൈകളും, ഔഷധ സസ്യങ്ങളും നട്ടുപിടിപ്പിച്ച് കോതമംഗലം എം.എ കോളേജ് എന്‍സിസി വിദ്യാര്‍ത്ഥികള്‍. ചടങ്ങ് പരിസ്ഥിതി ദിന സന്ദേശം നല്‍കി കോതമംഗലം നഗരസഭ ചെയര്‍മാന്‍ കെ.കെ ടോമി ഉദ്ഘാടനം നിര്‍വഹിച്ചു. ജൈവവൈവിധ്യത്തെക്കുറിച്ചും, ആയുര്‍വേദ സസ്യങ്ങളെക്കുറിച്ചും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോസഫ് ടി.കെ. ബോധവല്‍ക്കരണ ക്ലാസ്സ് നയിച്ചു. നഗരസഭ പ്രവര്‍ത്തകരും, എന്‍സിസി വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പൂച്ചട്ടികളില്‍ ഔഷധ സസ്യങ്ങള്‍ നട്ടുപിടിപ്പിച്ചു. ഔഷധ സസ്യങ്ങളെക്കുറിച്ച് ക്വിസ് മത്സരവും, വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. എം.എ കോളേജ് എന്‍സിസി ഓഫീസര്‍ രമ്യ.കെ നേതൃത്വം നല്‍കി. നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എ. നൗഷാദ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ജോസ് വര്‍ഗീസ്, കൗണ്‍സിലര്‍ റിന്‍സ് റോയ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ രമ്യ വിനോദ്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നവീന്‍ പി.ബി, സജീവ് എം കുമാര്‍, എഞ്ചിനീയര്‍ അശ്വിനി സുകു, ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ഹെലന്‍ റെജി എന്നിവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!