വെളിയനാട് ചിന്മയ യൂണിവേഴ്സിറ്റിയിൽ കോവിഡ് വാക്സിൻ ഔട്ട് റീച്ച് സെന്റർ ആരംഭിച്ചു.

 

 

പിറവം: വെളിയനാട് ചിന്മയ യൂണിവേഴ്സിറ്റിയിൽ കോവിഡ് വാക്സിൻ ഔട്ട് റീച്ച് സെന്റർ ആരംഭിച്ചു. എടയ്ക്കാട്ടുവയൽ ഗ്രാമ പഞ്ചായത്ത് തൊട്ടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു കീഴിലാണ് പ്രവർത്തിക്കുന്നത്. ഗ്രാമപഞ്ചായത്തംഗം എം. ആശിഷിന്റെ അദ്ധ്യഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. ജയകുമാർ ഉദ്ഘാടനം ചെയ്തു. ചിന്മയ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ: നാഗരാജ് കെ. നീർച്ചൽ, ബ്രഹ്മചാരി സാഗർ ചൈതന്യ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി പീറ്റർ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ജസി പീറ്റർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ജോഹർ, ഷേർളി രാജു, രവീന്ദ്രൻ, ഡോ: രാജു എന്നിവർ പങ്കെടുത്തു.

Back to top button
error: Content is protected !!