മഞ്ഞള്ളൂർ പഞ്ചായത്തിൽ കോവിഡ് വ്യാപനം കുറയുന്നു.

 

വാഴക്കുളം: മഞ്ഞള്ളൂർ പഞ്ചായത്തിൽ കോവിഡ് വ്യാപനം കുറയുന്നു.ഇന്നലെ പരിശോധന നടത്തിയ എട്ടു പേരിൽ ഒരാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതുവരെയുള്ള ഔദ്യോഗിക കണക്കു പ്രകാരം ആകെ രോഗബാധിതരായ 1783ൽ 1488 പേർ രോഗമുക്തി നേടി.പതിനാറു പേർ മരിച്ചു. നിലവിൽ 279 പേർ ചികിത്സയിലുണ്ട്. പതിനൊന്നാം വാർഡിലെ റിഹാബിലിറ്റേഷൻ സെൻ്ററിൽ രോഗബാധിതരായി ചികിത്സയിലുള്ള 223 പേർ ഒഴികെ പഞ്ചായത്തു മൊത്തത്തിൽ പരിഗണിക്കുമ്പോൾ 56 രോഗികളാണുള്ളത്.എട്ടാം വാർഡിൽ 16 രോഗികളാണ്. മറ്റു വാർഡുകളിൽ പത്തിൽ താഴെ രോഗികളുമാണുള്ളത്.കല്ലൂർക്കാട് പഞ്ചായത്തിൽ ഇന്നലെ പുതിയ രോഗികൾ ഇല്ല.ആകെ രോഗബാധിതരായ 885 ൽ 31 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്.

ആരക്കുഴ പഞ്ചായത്തിൽ ഇന്നലെ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രോഗബാധിതരായ997 ൽ 35 പേർ നിലവിൽ ചികിത്സയിലുണ്ട്.13 പേർ മരിച്ചു.949 പേർ രോഗമുക്തി നേടി.

ആവോലി പഞ്ചായത്തിൽ ഒരു വീട്ടിലെ അഞ്ചുപേർക്കുൾപ്പെടെ 8 പേർക്ക് ഇന്നലെ കോവിഡ് രോഗം സ്ഥിരീകരിച്ചു. രണ്ടാം വാർഡിലാണ് കൂടുതൽ രോഗികൾ.11 പേരാണ് ഇവിടെ ചികിത്സയിലുള്ളത്. ആകെ രോഗബാധിതരായ 1569 ൽ 56 പേർ നിലവിൽ ചികിത്സയിലുണ്ട്.17 പേർ മരിച്ചു.1496 പേർ രോഗമുക്തി നേടി.

Back to top button
error: Content is protected !!