14 ആളുകൾക്ക് കോവിഡ് 19; ആയവന പഞ്ചായത്തിൽ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു.

 

മൂവാറ്റുപുഴ : ആയവന ഗ്രാമപഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ജനവാസ കേന്ദ്രങ്ങളിൽ 14-പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ ഈ വാർഡുകൾ പൂര്‍ണ്ണമായും കണ്ടയ്‌ന്മെന്റ് സോണാക്കി. ആയവന പഞ്ചായത്തിൽ 7-ദിവസത്തേക്ക് കോവിഡ് 19 നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മൂവാറ്റുപുഴ താലൂക്ക് ഓഫീസ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തീരുമാനിച്ചു.മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യ

 

മത്സ്യ-ആട് വ്യാപാരിക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചിരുന്നത്. ഇയാളുടെ സമ്പർക്ക ലിസ്റ്റിലുള്ള 14 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ പ്രൈമറി കോണ്‍ടാക്റ്റിലുള്ള 65-പേരെ കണ്ടെത്തി ക്വാറന്റൈൻനിലാക്കിയിരുന്നു. സെക്കണ്ടറി കോണ്‍ടാക്റ്റില്‍ 200-ഓളം പേരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ന് 14 – പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ പ്രൈമറികോണ്ടാക്റ്റിൽ 140 – പേരെ കണ്ടെത്തി കോറെൻ്റെയിനിലാക്കിയിട്ടുണ്ട്. സമ്പര്‍ക്കപട്ടിക പൂര്‍ണ്ണമാക്കുന്നത് ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ഇതിനായി പഞ്ചായത്തിലേക്ക് രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരെയും നിയമിച്ചിട്ടുണ്ട്‌. കോവിഡ് 19 സ്ഥിരീകരിച്ച മൂന്ന്,നാല്, അഞ്ച് വാർഡ് പൂര്‍ണ്ണമായും കണ്ടയ്‌ന്മെന്റ് സോണിൻ്റെ പരിധിയിലാണ്.പഞ്ചായത്തിലെ മുഴുവൻ സ്ഥാപനങ്ങളുടെയും പ്രവർത്തനം രാവിലെ 9‌- മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയായി നിജപ്പെടുത്തിയിട്ടുണ്ട്. പലചരക്ക്, പച്ചക്കറി കട, മെഡിക്കല്‍ സ്റ്റോര്‍, തുടങ്ങിയവയെ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പഞ്ചായത്തിൽ മൃഗങ്ങൾക്ക് മരുന്ന് വിൽക്കുന്ന സ്ഥാപനം മൂന്ന് ദിവസം കഴിയുമ്പോൾ ഒരു ദിവസം തുറക്കും. തുറക്കുന്ന വ്യാപാര സ്ഥാപനങ്ങൾ കോവിഡ് പ്രോട്ടക്കോൾ പാലിച്ച് മാത്രമേ പ്രവർത്തിക്കാവൂ. ആയവന ഗ്രാമപഞ്ചായത്തില്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കുന്നതിനായി പഞ്ചായത്തില്‍ മുഴുവന്‍ സ്ഥലങ്ങളിലും ഇന്നലെ അനോന്‍സ്‌മെന്റ് നടത്തുന്നതിന് തീരുമാനിച്ചു.കണ്ടയ്‌ന്മെന്റ് സോണിലെ ക്ഷീര കർഷകരുടെ പാൽ നേരിട്ട് സംഭരിക്കുന്നതിന് ക്ഷീര സൊസൈറ്റികളെ ചുമതലപ്പെടുത്തി. കാലാമ്പൂർ പോലീസ് പരിശോധന കർശനമാക്കാൻ പോലീസിന് താൽക്കാലിക സംവിധാനം ഒരുക്കും. പഞ്ചായത്തിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻ്ററിൻ്റെ പ്രവർത്തനം വേഗത്തിൽ ആരംഭിക്കും. പഞ്ചായത്തിൽ ജീവിത ശൈലി രോഗങ്ങൾ മൂലം പ്രയാസം അനുഭവിക്കുന്ന രോഗികൾക്ക് മരുന്നുകൾ വീട്ടിലെത്തിക്കും.പഞ്ചായത്തിൽ ഏത് അടിയന്തിര ഘട്ടത്തിലും ആമ്പുലൻസ് സർവീസ് ഒരുക്കും. പഞ്ചായത്തിലെ കോവിഡ് ടെസ്റ്റ് ഫലം വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിക്കും.

ആർ.ഡി.ഒ. കെ.ചന്ദ്രശേഖരൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗം എൽദോ എബ്രഹാം എം എൽ എ ഉദ്ഘാടനം ചെയ്തു. തഹസീൽദാർ കെ.എസ്.സതീഷൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുഭാഷ് കടക്കോട്, പഞ്ചായത്ത് പ്രസിഡൻ്റ് റബി ജോസ്, മെമ്പര്‍മാരായ സിന്ധു ബെന്നി, ജൂലി സുനിൽ, പോത്താനിക്കാട് സി.ഐ നോബിൾ മാനുവൽ, മെഡിക്കല്‍ ഓഫീസര്‍ ഡോ.കിരൺ നാരായണൻ, പഞ്ചായത്ത് സെക്രട്ടറി പി.എം ജയരാജ്, വില്ലേജ് ഓഫീസർ ശരത് ചന്ദ്ര ബോസ് എന്നിവർ സംബന്ധിച്ചു.

Back to top button
error: Content is protected !!