കോവിഡ് 19; മാറാടി പഞ്ചായത്തിൽ മുഴുവന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനം

 

മൂവാറ്റുപുഴ: മാറാടി ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ ടാക്‌സി ഡ്രൈവര്‍ക്ക് കോവിഡ് 19 സ്ഥിതീകരിച്ചതോടെ ഉറവിടം കണ്ടെത്താത്തതിനെ തുടര്‍ന്ന് സമഹവ്യാപനത്തിന് സാധ്യതയുണ്ടന്ന ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പഞ്ചായത്തില്‍ കണ്ടെയ്‌മെന്റ് സോണിന് പുറമെ മുഴുവന്‍ പ്രദേശത്തും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ഉന്നതത യോഗത്തില്‍ തീരുമാനിച്ചു. രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുടെ പ്രൈമറി കോണ്ടാക്റ്റില്‍ 225 പേരാണുള്ളതെന്നാണ് പ്രാഥമിക നിഗമനം. 150-പേരുടെ പ്രമൈറി കോണ്ടാക്റ്റ് ലിസ്റ്റാണ് ഇതുവരെ ആരോഗ്യ വകുപ്പ് തയ്യാറാക്കിയത്. ഇതില്‍ 50-പേരെ കണ്ടെത്തി കോറെന്റെയിനിലാക്കി. പ്രൈമറി കോണ്ടാക്റ്റിലുള്ള 75-ഓളം ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. പഞ്ചായത്തിലുള്ളവരും സമീപ പഞ്ചായത്തുകളിലുമുള്ളവര്‍ അടയ്ക്കം സമ്പര്‍ക്ക പട്ടികയിലുണ്ട്. ഇവരെ കണ്ടെത്തി കോറെന്റെയിനിലാക്കാനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് ആരോഗ്യ വകുപ്പ് ഉദ്യാഗസ്ഥര്‍. ഇതിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു.  പ്രൈമറി കോണ്ടാക്റ്റ് ലിസ്റ്റ് വിപുലമായതോടെ മാറാടി പഞ്ചായത്തില്‍ ജനപ്രതിനിധകളടക്കം സ്വമേധയ കോറെന്റെയില്‍ പോയിരിക്കുകയാണ്. നാലാം വാര്‍ഡിനെ കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചു. നാലാം വാര്‍ഡ് പൂര്‍ണ്ണമായും പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും ആള്‍കൂട്ടം നിരോധിച്ചു. വീടുകളിലും മറ്റും ആളുകള്‍ കൂടുന്ന പരിപാടികള്‍ക്ക് പഞ്ചായത്തിന്റെയോ ആരോഗ്യ വകുപ്പിന്റെയോ അനുമതി വേണം. 10-വയസിന് താഴെയുള്ള കുട്ടികളും 60-വയസിന് മുകളിലുള്ളവരും വീട്ടില്‍ നിന്നും വെളിയില്‍ ഇറങ്ങരുത്.

മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂ

 

 

മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. പഞ്ചായത്തില്‍ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളുടെയും കമ്പനികളുടെയും തൊഴില്‍ ശാലകളുടെയും പ്രവര്‍ത്തനം ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ രാവിലെ 10-മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ നിജപ്പെടുത്തി. പഞ്ചായത്ത്, വില്ലേജ് ഓഫീസുകള്‍ അടയ്ക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ അവശ്യ സേവനം മാത്രമാണ് പൊതുജനങ്ങള്‍ക്ക് നല്‍കുക. പ്രാഥമീക ആരോഗ്യ കേന്ദ്രം- ഹോമിയോ, ആയുര്‍വ്വേദ ആശുപത്രികളില്‍ 50 രോഗികളെ മാത്രമെ പരിശോധിക്കുകയുള്ളു. ഇവിടെ ടോക്കണ്‍ സംവിധാനമുപയോഗിച്ച് തെരക്ക് നിയന്ത്രിക്കാനും തീരുമാനിച്ചു. രോഗിയുടെ പ്രൈമറികോണ്ടാക്റ്റ് ലിസ്റ്റ് തയ്യാറാക്കി ഇവരെ നിരീക്ഷിക്കുന്നതിനായി അതാത് വാര്‍ഡ് ജാഗ്രത സമിതികളെ ചുമതലപ്പെടുത്തും. ബാങ്കുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, സപ്ലൈകോ മാവേലി സ്റ്റോര്‍, മെഡിക്കല്‍ സ്‌റ്റോര്‍  എന്നിവ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്നതാണ്. നാലാം വാര്‍ഡിലെ ക്ഷീരകര്‍ഷകരുടെ പാല്‍ സംഭരണത്തിന് ഉചിതമായ ക്രമീകരണം മില്‍മ ഏര്‍പ്പെടുത്തുന്നതാണ്. നിയന്ത്രണം പൂര്‍ത്തിയാകുന്ന ദിവസത്തിന് ശേഷം കണ്ടെയ്മെന്റ് സോണ്‍ ഫയര്‍ ഫോഴ്സിനെ കൊണ്ട് അണുനശീകരണം നടത്തും. വെള്ളിയാഴ്ച മുതല്‍ പഞ്ചായത്തില്‍ മത്സ്യ വില്‍പ്പനയും വാഹനങ്ങളിലൂടെ യുള്ള വഴിയോര വില്‍പ്പനയും നിരോധിച്ചു. മെഡിക്കല്‍ ഷോപ്പ്, പത്രം, ഗ്യാസ് എന്നിവയ്ക്ക് തടസ്സമില്ലാതെ പ്രവര്‍ത്തിക്കും. ഹോട്ടലുകളില്‍ പാഴ്സല്‍ മാത്രമാണ് നല്‍കാവു. രാവിലെ 10-മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ പ്രവര്‍ത്തന അനുമതിയുള്ളു. ചായ ഡിസ്പോസിബിള്‍ ഗ്ലാസ്സുകളില്‍ മാത്രം നല്‍കുക, ഗ്ലാസ്സുകള്‍ ശാസ്ത്രീയമായ നശിപ്പിക്കുക. സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ ഉപയോഗം ഉറപ്പാക്കും. ബുധനാഴ്ച ആര്‍ഡി..ഒയുടെ നേതൃത്വത്തില്‍ എടുത്ത തീരമാനങ്ങള്‍ക്ക് പുറമെയാണ് ഇന്നലെ പഞ്ചായത്തിലെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ഉന്നതതല യോഗം ചേര്‍ന്ന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. യോഗം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലത ശിവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഒ.പി.ബേബി, ഒ.സി.ഏലിയാസ്, തഹസീല്‍ദാര്‍ കെ.എസ്.സതീഷന്‍, സിഐ എം.എ.മുഹമ്മദ്, പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.യു.ബേബി, മെഡിക്കല്‍ ഓഫീസര്‍ ഡോ.അമല്‍ലാല്‍, വില്ലേജ് ഓഫീസര്‍ സുഭാഷ് എന്നിവര്‍ സംമ്പന്ധിച്ചു………

ചിത്രം- മാറാടി ഗ്രാമപഞ്ചായത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ സംസാരിക്കുന്നു…………….………

Back to top button
error: Content is protected !!