പല്ലാരിമംഗലത്ത് കോവിഡ് 19 മെഗാവാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.

 

പോത്താനിക്കാട് : കോവിഡ് മഹാമാരി വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ 45 വയസിന് മുകളിലുള്ളവർക്കായി പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തും, സാമൂഹ്യ ആരോഗ്യ കേന്ദ്രവും സംയുക്തമായി മെഗാ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. അടിവാട് വനിതാ ക്ഷേമ കേന്ദ്രത്തിൽ രാവിലെ ഒമ്പതിന് ആരംഭിച്ച ക്യാമ്പ് ഉച്ചക്ക് രണ്ടിന് അവസാനിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കദീജ മുഹമ്മദ്, വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, സെക്രട്ടറി എം എം ഷംസുദ്ധീൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ. ഡോക്ടർ ടി ജെ ഗ്രേഷ്മ, ഹെൽത്ത് ഇൻസ്പെക്ടർ ആര്യ വിജയൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ
റ്റിജി മാത്യു എന്നിവർ നേതൃത്യം നൽകി. നാളെ രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെ കൂവള്ളൂർ ഇർഷാദിയ പബ്ലിക് സ്കൂളിൽ ക്യാമ്പ് നടക്കും. ക്യാമ്പിനോടനുബന്ധിച്ച് അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് ഒരുക്കിയ ഹെൽപ്പ് ഡെസ്ക് ഏറെ പ്രയോജനപ്രദമായി. അടിവാട്‌ ഡ്രൈവേഴ്സ് വെൽഫെയർ അസോസിയേഷൻ ക്യാമ്പിൽ ആംബുലൻസ് സൗകര്യവും ലഭ്യമാക്കി. 275 പേർ ഒന്നാം ദിവസത്തെ ക്യാമ്പിൽ വാക്സിൻ സ്വീകരിച്ചു.

Back to top button
error: Content is protected !!