ആയവന പഞ്ചായത്തില്‍ കോവിഡ് ഒപി സെന്‍റര്‍ പ്രവര്‍ത്തനമാരംഭിച്ചു.

 

മൂവാറ്റുപുഴ : ആയവന പഞ്ചായത്തില്‍ കോവിഡ് ഒപി സെന്‍റര്‍ പ്രവര്‍ത്തനമാരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് സുറുമി അജീഷ് ഉദ്ഘാടനം ചെയ്തു. ആയവന പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ പള്ളിമല എല്‍പി സ്കൂളിനു സമീപം ഏനാനല്ലൂര്‍ സൗത്ത് അങ്കണവാടിയിലാണ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. സെന്‍ററില്‍ രാവിലെ 10.30 മുതല്‍ 11 വരെ കോവിഡ് (ആന്‍റിജന്‍) പരിശോധന സൗകര്യവും തുടര്‍ന്ന് ഉച്ചയ്ക്ക് ഒന്നുവരെ ഒപിയും പ്രവര്‍ത്തിക്കും. ഏതെങ്കിലും കോവിഡ് രോഗ ലക്ഷണമുള്ളവര്‍ ആശ പ്രവര്‍ത്തകര്‍ മുഖേന മുൻകൂട്ടി ബുക്ക് ചെയ്താണ് പരിശോധനയ്ക്ക് എത്തേണ്ടത്.

Back to top button
error: Content is protected !!