മേഖലയിൽ കോവിഡ് പിടിമുറുക്കുന്നു:-വാ​ക്‌​സി​ന്‍ ക്ഷാ​മം….

 

മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ മേ​ഖ​ല​യി​ല്‍ കോ​വി​ഡ് പി​ടി​മു​റു​ക്കു​മ്പോളും വാ​ക്‌​സി​ന്‍ ക്ഷാ​മം രൂ​ക്ഷം. മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ സെ​ന്‍റ​റു​ക​ളുടെ പ്ര​വ​ര്‍​ത്ത​നം താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ചി​ല സ​ര്‍​ക്കാ​ര്‍ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലും മാ​ത്രം പ​രി​മി​ത​മാ​യ തോ​തി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ക്കു​ന്നു​ണ്ട്.
മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ല്‍ വാ​ക്‌​സി​ന്‍ തീ​ര്‍​ന്ന​തി​നാ​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ നി​ര്‍​ത്തി​വ​ച്ചു. ആ​ര​ക്കു​ഴ പ​ഞ്ചാ​യ​ത്തി​ല്‍ ഇ​ന്ന​ലെ ന​ട​ത്താ​ന്‍ നി​ശ്ച​രി​ച്ചി​രു​ന്ന വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്ബും മാ​റ്റി​വ​ച്ചു.എ​ന്നാ​ല്‍ മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ​യി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ നി​ശ്ച​യി​ച്ച​തു പ്ര​കാ​രം വാ​ക്‌​സി​നേ​ഷ​ന്‍ പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലും വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ക്കു​ന്നു​ണ്ട്.
വാ​ള​ക​ത്ത് വ്യാ​ഴാ​ഴ്ച മു​ത​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ നി​ര്‍​ത്തി. അ​ന്നേ ദി​വ​സം ആ​കെ 60 ഡോ​സാ​ണ് ന​ല്‍​കാ​ന്‍ സാ​ധി​ച്ച​ത്. ആ​വോ​ലി പ​ഞ്ചാ​യ​ത്തി​ല്‍ വാ​ര്‍​ഡ് അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യി​രു​ന്ന വാ​ക്‌​സി​നേ​ഷ​നും ത​ട​സ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ പ്ര​തി​ദി​ന കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍റെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കാ​ന്‍ അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടും പ​രി​ഹാ​ര​മാ​യി​ട്ടി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. 100,150 എ​ണ്ണം പ്ര​തി​ദി​ന വാ​ക്സി​ന്‍ ന​ല്‍​കു​ന്നി​ട​ത്ത് 500 പേ​ര്‍​ക്കെ​ങ്കി​ലും ന​ല്‍​കാ​നാ​വ​ണ​മെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ ആ​വ​ശ്യം. തി​ങ്ക​ളാ​ഴ്ച​യോ​ടെ എ​ല്ലാ​യി​ട​ത്തും വാ​ക്‌​സി​നേ​ഷ​ന്‍ പു​ന​രാ​രം​ഭി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ധി​കൃ​ത​ര്‍.

Back to top button
error: Content is protected !!