നിയോജകമണ്ഡലത്തില്‍ കോവിഡ് പിടിമുറുക്കുന്നു…

 

മൂവാറ്റുപുഴ : നിയോജകമണ്ഡലത്തില്‍ കോവിഡ് പിടിമുറുക്കുന്നു. ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 196 ആണ്. പായിപ്ര – 28, മാറാടി – 26, മൂവാറ്റുപുഴ നഗരസഭ – 24, ആരക്കുഴ – 20, കല്ലൂര്‍ക്കാട് – 20, ആവോലി – 19, പാലക്കുഴ – 19, മഞ്ഞള്ളൂര്‍ – 19, ആയവന – ഒമ്പത്, പൈങ്ങോട്ടൂര്‍ – ആറ്, വാളകം – ആറ് എന്നിങ്ങനെയാണ് ഇന്നലത്തെ കണക്കുകള്‍. നിലവില്‍ 31 പേരാണ് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കോവിഡ് പിടിമുറുക്കുന്ന സാഹചര്യത്തില്‍ വിവിധ പഞ്ചായത്തുകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഉന്നതതലയോഗങ്ങള്‍ വരും ദിവസങ്ങളില്‍ ചേരും. നഗരസഭയില്‍ നാളെയാണ് യോഗം ചേരുന്നത്. വാളകം പഞ്ചായത്തില്‍ പഞ്ചായത്തംഗങ്ങള്‍, ആശാവര്‍ക്കര്‍മാര്‍, ആരോഗ്യ വോളന്‍റിയര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിരോധ സമിതികള്‍ രൂപീകരിച്ചു കഴിഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമായതോടെ മൂവാറ്റുപുഴ പോലീസിന്‍റെ നേതൃത്വത്തില്‍ വാഹനങ്ങളിലും നിരത്തുകളിലും വ്യാപാര സ്ഥാപനങ്ങളിലുമെല്ലാം പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ശരിയായ രീതിയില്‍ മാസ്ക് ധരിക്കാത്തവര്‍, സാമൂഹ്യ അകലം പാലിക്കാത്തവര്‍ എന്നിങ്ങനെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകാത്തവര്‍ക്കെതിരെ പോലീസ് കേസെടുത്തുകഴിഞ്ഞു. കല്ലൂര്‍ക്കാട് പോലീസ് സ്റ്റേഷനില്‍ ഒരു ഉദ്യോഗസ്ഥനും കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒമ്പതായി. സമ്പര്‍ക്കമുണ്ടായിട്ടും അവശേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ക്വാറന്‍റൈന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധം ഉദ്യോഗസ്ഥരില്‍ ശക്തമാണ്.

Back to top button
error: Content is protected !!