അയല്‍പക്കംകോലഞ്ചേരി

കോവിഡ് പ്രതിരോധം: ടീം പൂതൃക്കയ്ക്ക് ആദരവുമായി വ്യാപാരസംഘം .

(സജോ സക്കറിയ ആൻഡ്രൂസ്

 

കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിന്റെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ജില്ലയില്‍ ഏറ്റവും കുറഞ്ഞ നിലയിലേക്ക് കൊണ്ടുവന്ന് ഒന്നാം സ്ഥാനത്തെത്തിക്കാൻ പ്രയത്നിച്ച പൂത്തൃക്ക പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ ആദരമർപ്പിച്ചു. ജില്ലയിലെ ഏറ്റവും കുറവ് ആക്ടീവ് പോസിറ്റീവ് കേസുകളും പൂതൃക്ക പഞ്ചായത്തിലാണുള്ളത്. പൂതൃക്ക പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ പൂത്തൃക്ക പഞ്ചായത്തിനെ തുടര്‍ച്ചയായി ഒന്നാംസ്ഥാനത്ത് നിലനിര്‍ത്താൻ കർമ്മനിരതരാവുകയാണ്. ഈ സാഹചര്യത്തിലാണ് പൂതൃക്കയിലെ ജനങ്ങള്‍ക്കും വ്യാപാരി സമൂഹത്തിനും മാതൃകയായി ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിയത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് സജി കെ. ഏലിയാസ്, മേഖലാ പ്രസിഡന്റ് ടെന്‍സിംഗ് ജോര്‍ജ്ജ്, സെക്രട്ടറി കെ.എസ്. സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി. മെഡിക്കല്‍ ഓഫീസര്‍ ഡോ. ആദര്‍ശ് രാധാകൃഷ്ണന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.കെ. സജി, സതീഷ്‌കുമാര്‍, കെ.കെ. സജീവ്, പബ്‌ളിക് ഹെല്‍ത്ത് നഴ്‌സ് ലിസ്സി ആശപ്രവര്‍ത്തകരായ നിഷ, അല്ലി സൈമണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!