കോവിഡ് പ്രതിരോധം: രണ്ട് ദിവസത്തിനുള്ളിൽ ജില്ലയിൽ 31000 പരിശോധനകൾ നടത്തും

 

 

എറണാകുളം : കോവിഡ് രോഗപ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ജില്ലയില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി പ്രത്യേക കോവിഡ് പരിശോധന ക്യാമ്പയിൻ നടത്തും. പൊതു , സ്വകാര്യ ആശുപത്രികൾക്ക് പുറമേ സഞ്ചരിക്കുന്ന ലബോറട്ടറികളും ഇതിനായി സജ്ജമാക്കും. രണ്ട് ദിവസങ്ങളിലായി 31000 പരിശോധനകൾ നടത്താനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത രാഷ്ട്രീയ പ്രവർത്തകരടക്കമുള്ളവർ, ജനക്കൂട്ടവുമായി ഇടപഴകിയ 45 വയസ്സിന് താഴെയുള്ളവരടക്കം എല്ലാവരും . 45 വയസ്സിന് മുകളിൽ പ്രായമുള്ള വാക്സിനേഷൻ സ്വീകരിക്കാത്തവർ, കോവിഡ് രോഗികളുമായി നേരിട്ടും അല്ലാതെയും സമ്പർക്കത്തിൽ വന്ന മുഴുവൻ പേരും കണ്ടെയ്ൻമെന്റ് സോണുകൾ ക്ലസ്റ്ററുകൾ എന്നിവിടങ്ങളിൽ ഉള്ള മുഴുവൻ ആളുകൾ എന്നിവർ പരിശോധന മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുന്നതായി ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു.
വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരും ആശുപത്രി സന്ദർശനം നടത്തിയവരും പരിശോധനക്ക് വിധേയരാകണം. പൊതു , സ്വകാര്യ മേഖലകളിലുള്ള ആർ.ടി.പി.സി.ആർ, ആന്റിജൻ ലബോറട്ടറി സംവിധാനങ്ങളെ ഇതിനായി പൊതുജനങ്ങൾക്ക് സമീപിക്കാം.

Back to top button
error: Content is protected !!