നിര്‍മ്മാണതടസ്സനിര്‍മ്മാര്‍ജ്ജന കര്‍മ്മ സമരവുമായി കോട്ടപ്പടിക്കാര്‍

കോട്ടപ്പടി : വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശമായ വാവേലി കവലയില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് മൂന്ന് വര്‍ഷം മുമ്പാണ് പൊതുപ്രവര്‍ത്തകനായ ബിനില്‍ ആലക്കര ഒപ്പുശേഖരണം നടത്തി കോതമംഗലം എം.എല്‍.എ ആന്റണി ജോണിന് നിവേദനം സമര്‍പ്പിച്ചത്. അപേക്ഷ ഉടന്‍ പരിഹരിക്കാം എന്ന ഉറപ്പും ലഭിച്ചിരുന്നു. ആറ് മാസങ്ങള്‍ക്ക് ശേഷം കുറച്ചു പേര്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനു വേണ്ട കോണ്‍ക്രീറ്റ് പ്രതലം നിര്‍മ്മിക്കുന്നതിനു വേണ്ടി എത്തുകയും നിര്‍മ്മാണം പൂര്‍ത്തീകരിച്ച് മടങ്ങുകയും ചെയ്തു. എന്നാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും ഹൈമാസ്റ്റ് ലൈറ്റ് ഒരു കിട്ടാക്കനിയായി തുടരുന്ന പശ്ചാത്തലത്തിലാണ് നിര്‍മ്മാണതടസ്സനിര്‍മ്മാര്‍ജ്ജന കര്‍മ്മ സമരം നടത്തുന്ന ഒരു സാഹചര്യത്തിലേയ്ക്ക് നാട്ടുകാര്‍ എത്തിച്ചേര്‍ന്ന് വ്യത്യസ്ത രീതിയില്‍ പ്രതിഷേധിച്ചത്.

Back to top button
error: Content is protected !!