കോതമംഗലത്ത് കാട്ടുപോത്ത് ആക്രമണത്തില്‍ ഒരു മരണം

കോതമംഗലം: കോതമംഗലത്ത് കാട്ടുപോത്ത് ആക്രമണത്തില്‍ ഒരു മരണം. ഉറിയംപെട്ടി ആദിവാസി കോളനിയിലെ പൊന്നന്‍ ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു.വെള്ളാരംകുന്നില്‍ നിന്ന് താമസസ്ഥലമായ ഉറിയംപെട്ടിയിലേക്ക് പോകും വഴിയാണ് സംഭവം. പൊന്നനെ ഇടിച്ചിട്ട കാട്ടുപോത്ത് കൊമ്ബ് കൊണ്ട് ദേഹത്ത് കുത്തുകയായിരുന്നു. പൊന്നന്‍ സംഭവ സ്ഥലത്ത് മരിച്ചു.

പൊന്നന്‍റെ ബന്ധുവും അയല്‍വാസിയുമാണ് ഒപ്പമുണ്ടായിരുന്നത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ബന്ധുക്കളും സംഭവ സ്ഥലത്തെത്തിയത്.

 

Back to top button
error: Content is protected !!