കോതമംഗലം മുനിസിപ്പാലിറ്റിയിൽ ഡെങ്കിപ്പനി പടരുന്നു.

 

കോതമംഗലം: കോതമംഗലം മുൻസിപ്പാലിറ്റിയിലെ വിവിധ പ്രദേശങ്ങളിൽ ഡെങ്കിപ്പനി പടർന്നുപിടിക്കുന്നു. വാരപ്പെട്ടി, നെല്ലിക്കുഴി എന്നീ പഞ്ചായത്തുകളിൽ നേരത്തെ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് ശേഷമാണ് മുനിസിപ്പാലിറ്റിയിലെ വിവിധ പ്രദേശങ്ങളിലും രോഗവ്യാപനമുണ്ടാകുന്നത്.
മുനിസിപ്പാലിറ്റിയിലെ നാല് വാർഡുകളിലാണ് ഡെങ്കിപ്പനി പടര്‍ന്നിരിക്കുന്നത്. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിലും ആരോഗ്യവകുപ്പിന്റെ സ്ഥിതികരണം ഇതുവരെ വന്നിട്ടില്ല. ശുദ്ധജലത്തില്‍ മുട്ടയിട്ട് പെരുകുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പടര്‍ത്തുന്നത്. കൊതുക് വളരുന്ന സാഹചര്യം ഇല്ലാതാക്കുക എന്നതാണ് രോഗത്തെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗ്ഗം. രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാര്‍ഡുകളില്‍ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ സ്‌ക്വാഡ് പ്രവര്‍ത്തനം നടന്നുവരികയാണ്. ഉറവിട നശീകരണത്തിന്റെ പ്രാധാന്യം വീടുകളിലെത്തി ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ചെയ്യുന്നത്. വീടിന്റെ പരിസരങ്ങളില്‍ വെളളംകെട്ടിനില്‍ക്കുന്നത് പൂര്‍ണ്ണമായും തടയണം.റബ്ബര്‍തോട്ടങ്ങളിലെ ചിരട്ടകളില്‍ വെള്ളംകെട്ടികിടന്ന് കൊതുക് വളരുന്നില്ലെന്ന് ഉറപ്പാക്കണം.
ഉറവിട നശീകരണത്തിന് തയ്യാറാകത്തവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസ്സെടുക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയപ്രകാശ് പറഞ്ഞു.

Back to top button
error: Content is protected !!