ശക്തമായ മഴയിലും കാറ്റിലും കോതമംഗലത്തും നെല്ലിമറ്റത്തും കനത്ത നാശനഷ്ടം.

 

മുവാറ്റുപുഴ : ശക്തമായ മഴയിലും കാറ്റിലും കോതമംഗലത്തും നെല്ലിമറ്റത്തും കനത്ത നാശനഷ്ടം.തകർന്ന വീടുകൾ ആന്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ സന്ദർശിച്ചു.ഇന്നലെ വൈകിട്ട് ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു.കോതമംഗലം മുനിസിപ്പാലിറ്റിയിലെ 12-ാം വാർഡിൽ കരോട്ടുകുടി വീട്ടിൽ സാലി സേവ്യർ,വാരപ്പെട്ടി പഞ്ചായത്തിലെ 3-)0 വാർഡിൽ പാറച്ചാലിപ്പടി പുത്തൻപുരയ്ക്കൽ വീട്ടിൽ മറിയാമ്മ കുര്യാക്കോസ്,ഉന്നത്ത് വീട്ടിൽ എൽദോസ് തോമസ് എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടം സംഭവിച്ചത്.ശക്തമായ കാറ്റിൽ നെല്ലിമറ്റം -വാളാച്ചിറയിൽ ഇന്നലെ വൈകിട്ട് ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം ഉണ്ടായി.ആലക്കട സലാമിന്റെ വീടിനു മുകളിലേക്ക് റബ്ബർമരം ഒടിഞ്ഞ് വീണു.മൂക്കട ഉമ്മറിന്റെ വീടിനു മുന്നിലെ അടക്കാമരം ഒടിഞ്ഞു., എടപ്പാറ വർഗ്ഗീസിന്റെ പറമ്പിലെ റബ്ബർമരം റോഡിലേക്ക് ഒടിഞ്ഞ് വീണു.മരം വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.നിരവധി റബ്ബർ മരങ്ങളും ക്രിഷിയിടങ്ങളും നശിച്ചു.
ചേലാട് കളപ്പുരയ്ക്കൽ സാംകുട്ടിയുടെ വീടിനു മുകളിലേക്ക്്് സമീപത്തെ പുരയിടത്തിൽ നിന്ന തെങ്ങ്് മറിഞ്ഞാണ് നാശം ഉണ്ടായത്. വീടിന്റെ മേൽക്കൂരസ്ലാബ് 20 ചതുരശ്രയടിയോളം അടർന്നുവീണു. ഫയർഫോഴ്‌സ് എത്തിയാണ് തെങ്ങ് മുറിച്ചുനീക്കിയത്.

എളമ്പ്ര അമ്മംകുളം റെജി ബോബിയുടെ വീടിന് മുകളിലേക്ക് തെങ്ങ് മറിഞ്ഞുവീണ്‌ ഭാഗിക നാശം ഉണ്ടായിട്ടുണ്ട്്്. സമീപത്തെ പുരയിടത്തിൽ നിന്നിരുന്ന തെങ്ങാണ് മറിഞ്ഞത്. രാത്രിയോടെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നാണ് തെങ്ങ്് മുറിച്ചുനീക്കിയത്.

കുത്തുകുഴി മാരമംഗലത്ത്് തോട്ടാമഠത്തിൽ സുകുമാരന്റെ വീടിന് മുകളിലേക്ക് മരം മറിഞ്ഞ്്് അടുക്കളഭാഗം പൂർണമായും തകർന്നു. കവളങ്ങാട് പഞ്ചായത്തിലെ വാളാച്ചിറയിൽ ആലക്കട സലാമിന്റെ വീടിന് മുകളിലേക്ക്് റബ്ബർമരം ഒടിഞ്ഞുവീണ് മേൽക്കൂരയ്ക്ക് കേടുപാടുണ്ടായി. മുക്കട ഉമ്മറിന്റെ വീടിന് മുകളിലേക്ക് കവുങ്ങും എടപ്പാറ വർഗീസിന്റെ പുരയിടത്തിൽ നിന്ന റബ്ബർമരം ഒടിഞ്ഞ് റോഡിലേക്കു വീണ് ഗതാഗതതടസ്സവും ഉണ്ടായി. പ്രദേശത്ത്് നിരവധി പേരുടെ റബ്ബറും വാഴയും നശിച്ചിട്ടുണ്ട്്.

നാശനഷ്ടം സംഭവിച്ച വീടുകളിൽ ആന്റണി ജോൺ എംഎൽഎ,തഹസിൽദാർ റേച്ചൽ കെ വർഗീസ് എന്നിവർ സന്ദർശിച്ചു.വീടുകൾക്കുണ്ടായ നാശനഷ്ടങ്ങൾ വേഗത്തിൽ തിട്ടപ്പെടുത്തി അർഹമായ നഷ്ട പരിഹാരം ലഭ്യമാക്കുവാനുള്ള നടപടി സ്വീകരിക്കണമെന്ന് എംഎൽഎ തഹസിൽദാർക്ക് നിർദേശം നൽകി.

Back to top button
error: Content is protected !!