കോവിഡ് ചികിത്സയിലിരിക്കെ മരിച്ച കോതമംഗലത്തെ യുവ വ്യവസായി ബിജു എബ്രഹാമിന് നാടിൻ്റെ അന്ത്യാഞ്ജലി.

കോതമംഗലം:കോവിഡ് സ്ഥിരീകരിച്ച് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച കോതമംഗലം സ്വദേശിയും ടൗണിലെ വ്യാപാരിയുമായിരുന്ന പള്ളിമാലിൽ ബിജു എബ്രഹാമിന് നാടിൻ്റെ അന്ത്യാഞ്ജലി.കോവിഡ് പ്രോട്ടോകോൾ പ്രകാരം കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ സംസ്കാരം നടന്നു.സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം കൊടുത്തത് പള്ളിയിലെ മാർ ബേസിൽ സന്നദ്ധ സംഘടനയാണ്.പള്ളി വികാരി ഫാദർ ജോസ് പരത്തു വയലിൽ,സഹ വികാരിമാരായ ഫാദർ എൽദോസ് കാക്കനാട്ട്,ഫാദർ എൽദോസ് കുമ്മംകോട്ടിൽ,ഫാദർ ബിജു അരീയ്ക്കൽ എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു.ആൻ്റണി ജോൺ എംഎൽഎ,മുനിസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു ഉൾപ്പെടെ സാമൂഹ്യ സാംസ്കാരിക രംഗത്തെെ നിരവധി പേർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.റവന്യൂ,പോലീസ്,ആരോഗ്യ വിഭാഗത്തിൻ്റെ മേൽ നോട്ടത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.

Back to top button
error: Content is protected !!