കുട്ടമ്പുഴ പഞ്ചായത്തിലെ 9 അയൽപക്ക പഠന കേന്ദ്രങ്ങളിൽ ഐ സിറ്റി ഉപകരണങ്ങൾ വിതരണം ചെയ്തു.

 

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖലയിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം ലഭ്യമാക്കുന്നതിനായി 9 കേന്ദ്രങ്ങളിലായി ആരംഭിച്ചിട്ടുള്ള അയൽപക്ക പഠന കേന്ദ്രങ്ങളിലേക്ക് ഐ സി റ്റി ഉപകരണങ്ങൾ വിതരണം ചെയ്തതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.തേര,ഉറിയംപെട്ടി മുകൾഭാഗം,ഉറിയം പെട്ടി കമ്യൂണിറ്റി ഹാൾ,കുഞ്ചിപ്പാറ,തലവെച്ച പാറ, മാണിക്കുടി,മീൻകുളം,മാപ്പിളപാറ,വെള്ളാരംകുത്ത് എന്നീ 9 കേന്ദ്രങ്ങളിലായി 247 കുട്ടികൾക്കാണ് ഓൺലൈൻ പഠന സൗകര്യം ഒരുക്കിയിട്ടുള്ളത്.ഇവർക്ക് ആവശ്യമായിട്ടുള്ള ഐ സി റ്റി ഉപകരണങ്ങളാണ് വിതരണം ചെയ്തത്.ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ ലാലൂ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് കെ ജെ ജോസ്,മെമ്പർമാരായ കെ കെ ബൈജു,കാന്തി വെള്ളക്കയ്യൻ,റ്റിഡിഒ ജി അനിൽകുമാർ,റ്റി ഇ ഒ നാരായണൻകുട്ടി,ബി ആർ സി കോ-ഓർഡിനേറ്റർ ജ്യോതിഷ് പി,ട്രെയ്നർ എൽദോ പോൾ,ക്ലസ്റ്റർ കോ-ഓർഡിനേറ്റർ സിന്ധു പി ശ്രീധർ,പ്രമോട്ടർമാർ,എം ജി എൽ സി അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

Back to top button
error: Content is protected !!