റീസൈക്കിൾ കേരളയ്ക്ക് സന്യാസിനി സമൂഹത്തിന്റെ പിന്തുണ മാതൃക: ആൻ്റണി ജോൺ എംഎൽഎ

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്തുന്നതിന് ഡിവൈഎഫ്ഐ നടപ്പാക്കുന്ന റീസൈക്കിൾ കേരള പദ്ധതിയിലേക്ക് അയിരൂർപാടം പയസ് ഗാർഡൻസ് കോൺവെന്റിലെ സന്യാസിനി സമൂഹം വായിച്ചു തീർന്ന പത്രങ്ങളും ആനുകാലികങ്ങളും പുന:രുപയോഗ വസ്തുക്കളും നൽകി .

പദ്ധതിയുടെ ഉദ്ഘാടനം, മദർ ഇസബെല്ലിൽ നിന്നും പുന:രുപയോഗ വസ്തുക്കൾ ഏറ്റുവാങ്ങി
ആൻറണി ജോൺ എംഎൽഎ നിർവഹിച്ചു.സന്യാസിനി സമൂഹത്തിൻറെ പ്രവൃത്തി സമൂഹത്തിനാകെ മാതൃകയാണെന്ന് എംഎൽഎ പറഞ്ഞു. മദർ ടീന ,സിസ്റ്റർ ജൂഡിറ്റ്,സിസ്റ്റർ എമിയ, സിസ്റ്റർ സജീന, ഡിവൈഎഫ്ഐ അയിരൂർപാടം യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് അൻഷാദ് , സെക്രട്ടറി ആഷിഖ് അഷ്റഫ് എന്നിവർ സംബന്ധിച്ചു…

Back to top button
error: Content is protected !!