അയല്‍പക്കംകോതമംഗലം

കോതമംഗലം :പുലിയൻപാറ കത്തോലിക്കാ ദേവാലയത്തിൻ്റെ രൂപക്കൂട് തകർത്തു…..

 

 

കോതമംഗലം:കോതമംഗലം രൂപതയുടെ കീഴിലുള്ള പുലിയൻപാറ സെൻ്റ് സെബാസ്റ്റ്യൻ പള്ളിയിലെ രൂപക്കൂട്ടിൽ സ്ഥാപിച്ചിരുന്ന മാതാവിൻ്റെ തിരുസ്വരൂപം സാമൂഹ്യ വിരുദ്ധർ വലിച്ചെറിഞ്ഞ നിലയിൽ ഇന്നലെ രാവിലെ കണ്ടെത്തി. ഊന്നുകൽ പോലീസ് അന്വേഷണം ആരംഭിച്ചു.ഇന്നലെ രാവിലെ പള്ളിയിൽ ആരാധന നടത്താനെത്തിയ വിശ്വാസികളാണ് മാതാവിൻ്റെ രൂപം പള്ളിക്ക് സമീപമുള്ള കന്നാരത്തോട്ടത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടത്.പള്ളിയുടെ മുൻഭാഗത്ത് തയ്യാറാക്കിയ രൂപക്കൂട്ടിൽ വച്ചിരുന്ന മാതാവിൻ്റെ രൂപമാണ് സാമൂഹ്യ വിരുദ്ധർ ഇവിടെ നിന്ന് എടുത്തു കൊണ്ടുപോയി തൊട്ടടുത്തുള്ള കന്നാരത്തോട്ടത്തിൽ ഇട്ടത്.

 

വിവരമറിഞ്ഞ് നിരവധി ഇടവക വിശ്വാസികൾ പള്ളിയിൽ എത്തി. തുടർന്ന് പള്ളി അധികൃതർ ഊന്നുകൽ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പള്ളിയുടെ തൊട്ടടുത്തുള്ള ടാർ മിക്സിംഗ് പ്ലാൻ്റിൽ നിന്നുള്ള മലിനീകരണം മൂലം മാസങ്ങളായി അടച്ചിട്ടിരുന്ന പള്ളി കഴിഞ്ഞ ദിവസമാണ് തുറന്ന് പ്രവർത്തനം ആരംഭിച്ചത്.

ആലുവയിൽ നിന്നുമുള്ള ഡോഗ് സ്ക്വാഡും ഫോറസി സിക് വിദഗ്ദരും സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.രൂപ കൂട് തകർത്ത സംഭവം വിശ്വാസികളുടെ വിശ്വസത്തിനെ ചോദ്യം ചെയ്യുന്ന സംഭവമാന്നെന്നും കുറ്റം ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ട് വന്ന് മാത്യകാ പരമായി ശിക്ഷിക്കണമെന്നും പള്ളി വികാരി ഫാ. പോൾ ചൂരത്തൊട്ടിയിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഭാവി പരിപാടികൾ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: Content is protected !!