കോതമംഗലം താലൂക്കിൽ 83 പേരുടെ പട്ടയ അപേക്ഷകൾക്ക് അംഗീകാരം നൽകി.

 

കോതമംഗലം : കോതമംഗലം താലൂക്കിൽ 83 പേർക്കു കൂടി പട്ടയം നൽകുവാൻ തീരുമാനമായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.കുട്ടമ്പുഴ വില്ലേജ് 80,ഇരമല്ലൂർ വില്ലേജ് 2,നേര്യമംഗലം വില്ലേജ് 1 എന്നിങ്ങനെ 3 വില്ലേജുകളിൽ നിന്നുള്ള പട്ടയ അപേക്ഷകളാണ് ഇന്ന് നടന്ന ലാന്റ് അസൈൻമെന്റ് കമ്മിറ്റി അംഗീകരിച്ചത്.താലൂക്കിലെ പട്ടയ നടപടികൾ വേഗത്തിലാക്കുന്നതിൻ്റെ ഭാഗമായി ജനുവരി മാസം തന്നെ സർവ്വേ നടപടികൾ ആരംഭിച്ചിരുന്നെങ്കിലും 280/ 11 ഉത്തരവ് നിലനിന്നിരുന്നതിനാൽ വീട് വയ്ക്കുന്നതിനാവശ്യമായ 15 സെൻ്റ് സ്ഥലത്തിന് മാത്രമേ പട്ടയം അനുവദിക്കുവാൻ കഴിയുമായിരുന്നുള്ളൂ.ഈ പ്രശ്നം പരിഹരിക്കുന്നതിനായി 280/ 11 ഉത്തരവ് ഭേതഗതി വരുത്തി ഈ മാസം 19 ന് 163/2020/റവ: എന്ന പുതിയ ഉത്തരവ് ഇറക്കുകയും ചെയ്തു.പുതിയ സർക്കാർ ഉത്തരവ് പ്രകാരം സമതല പ്രദേശങ്ങളിൽ 2 ഏക്കർ വരെയും ഹിൽ ട്രാക്ട് പ്രദേശങ്ങളിൽ 4 ഏക്കർ വരെയും പതിച്ച് നല്കുവാൻ കഴിയുമെന്നും,ഇത് കർഷകർക്ക് ഏറെ ആശ്വാസകരമായ നടപടിയാണെന്നും എംഎൽഎ പറഞ്ഞു.പുതിയ ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ തുടങ്ങി വച്ച സർവ്വേ നടപടികൾ പൂർത്തീകരിച്ച് പട്ടയ വിതരണം വേഗത്തിലാക്കുവാൻ തീരുമാനമായതായും ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു.

Back to top button
error: Content is protected !!