കോതമംഗലം താലൂക്കിൽ 145 പേർക്ക് പട്ടയം വിതരണം ചെയ്യും:ആൻ്റണി ജോൺ എംഎൽഎ.

കോതമംഗലം:കോതമംഗലം താലൂക്കിൽ പുതുതായി 145 പേർക്ക് കൂടി പട്ടയം വിതരണം ചെയ്യുമെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു.1964 ലെ പതിവ് ചട്ടപ്രകാരം 117,മുൻസിപ്പൽ പതിവ് ചട്ടം 27,വനഭൂമി സ്പെഷ്യൽ പതിവ് ചട്ടം 1 എന്നിങ്ങനെ 145 പട്ടയങ്ങളാണ് വിതരണം

ചെയ്യുന്നത്.ഇരമല്ലൂർ 10,കീരംപാറ 14,കുട്ടമ്പുഴ 42,കുട്ടമംഗലം 20, നേര്യമംഗലം 16,പല്ലാരിമംഗലം 5, വാരപ്പെട്ടി 4,കോതമംഗലം 24, തൃക്കാരിയൂർ 3,കുട്ടമ്പുഴ 1, പോത്താനിക്കാട് 3,കടവൂർ 3 എന്നിങ്ങനെ 145 പേർക്ക് പട്ടയങ്ങൾ വിതരണം ചെയ്യും.അതോടൊപ്പം 2020 ജൂൺ മാസം പുറപ്പെടുവിച്ചിട്ടുള്ള 163/2020/റവന്യൂ ഉത്തരവ് പ്രകാരം കൃഷി ഭൂമി പതിച്ച് നല്കുന്നതിനു വേണ്ട നടപടിക്രമങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും എംഎൽഎ അറിയിച്ചു.പട്ടയ വിതരണത്തിൻ്റെ ഉദ്ഘാടനം ബഹു:റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ നിർവ്വഹിക്കും.

Back to top button
error: Content is protected !!