കോതമംഗലം താലുക്ക്തല അദാലത്ത്: നാലുവര്‍ഷമായി മുടങ്ങിക്കിടന്ന പെന്‍ഷന്‍ തുക കുടിശ്ശിക സഹിതം ഏലമ്മയ്ക്ക് ലഭിക്കും

കോതമംഗലം: 2019 മുതല്‍ മുടങ്ങിയ പെന്‍ഷന്‍ തുക കുടിശ്ശിക ഉള്‍പ്പെടെ അനുവദിക്കണമെന്ന അപേക്ഷയുമായാണ് പോത്താനിക്കാട് പടിഞ്ഞാറ്റി പുത്തന്‍പുരയില്‍ വീട്ടില്‍ ഏലമ്മ എസ്തപ്പാന്‍ കരുതലും കൈത്താങ്ങും അദാലത്തിലെത്തിയത്. 94 വയസുകാരിയായ ഏലമ്മയുടെ പരാതി മന്ത്രി പി.രാജീവ് വിശദമായി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിച്ചു. പെന്‍ഷന്‍ കുടിശിക സഹിതം നല്‍കുന്നതിന് വേണ്ടതെല്ലാം ചെയ്യാമെന്ന് മന്ത്രി ഏലമ്മയ്ക്ക് വാക്കും നല്‍കിയാണ് കോതമംഗലം താലൂക്ക് തല വേദിയില്‍നിന്ന് യാത്രയാക്കിയത്.

മസ്റ്ററിംഗ് നടത്താത്തത് മൂലവും പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് സൈറ്റില്‍ അപ്ലോഡ് ചെയ്യാത്തതുമാണ് പെന്‍ഷന്‍ തുക ലഭിക്കാതിരുന്നത് എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി കുടിശ്ശിക ഉള്‍പ്പെടെ ഏലമ്മയ്ക്ക് പെന്‍ഷന്‍ ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

 

Back to top button
error: Content is protected !!