കോതമംഗലത്ത് റെഡ് ക്രോസ് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് കേന്ദ്രങ്ങളിലേക്കാവശ്യമായ സാധന സാമഗ്രികളുടെ കളക്ഷൻ സെൻ്റർ ആരംഭിച്ചു.

 

കോതമംഗലം : റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് കേന്ദ്രങ്ങളിലേക്കാവശ്യമായ കട്ടിൽ ,കിടക്ക, തലയിണ, പാത്രങ്ങൾ, പ്രതിരോധ കിറ്റുകൾ എന്നീ സാധന സാമഗ്രികളുടെ കളക്ഷൻ തങ്കളം റോട്ടറി ഭവനിൽ ആരംഭിച്ചു. റോട്ടറി ക്ലബ് പ്രസിഡൻ്റ് ഡോ.ജോജു എം ഐസക്കിൽ നിന്നും തഹസീൽദാർ റെയ്ച്ചൽ കെ വർഗീസ് സഹായം ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. തുടർന്ന് ടോമി ചെറുകാട്, ലൈജു ഫിലിപ്പ് എന്നിവരുടെ സംഭാവനയും സ്വീകരിച്ചു. ചടങ്ങിൽ റെഡ് ക്രോസ് താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ അദ്ധ്യക്ഷത വഹിച്ചു. എറണാകുളം ജില്ല ചെയർമാൻ ജോയി പോൾ മുഖ്യപ്രഭാഷണം നടത്തി. ലോറൻസ് എബ്രഹാം, അഡ്വ: രാജേഷ് രാജൻ, ബിനോയി തോമസ്, പി വി എൽദോ, എ.ഒ വർഗീസ്, ജോസ് പുന്നക്കൽ, ബേബിച്ചൻ നിധീരിക്കൽ എന്നിവർ പ്രസംഗിച്ചു. സാധനങ്ങൾ നൽകുന്നതിന് ബന്ധപ്പെടേണ്ട നമ്പർ : 99470 66003,9946013 297

Back to top button
error: Content is protected !!