ഗാന്ധിദർശൻ പദ്ധതിക്ക് തുടക്കം കുറിച്ചു 

കോതമംഗലം : കോതമംഗലം മേഖലയിലെ കോളനികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് എന്റെ നാട് ജനകീയ കൂട്ടായ്മ നടപ്പിലാക്കുന്ന പദ്ധതിയാണ് ഗാന്ധിദർശൻ പദ്ധതി.നിർദ്ധനരും നിരാലംബരുമായവരെ സഹായിക്കുക,രോഗികൾക്കായുള്ള മരുന്ന് വിതരണം,രോഗികൾക്കുവേണ്ട സാമ്പത്തിക സഹായം, ഭക്ഷ്യകിറ്റുകൾ, കുടിവെള്ള ഷാമം പരിഹരിക്കുക,ഓൺലൈൻ പഠനസഹായത്തിനായി റ്റിവി, ലാപ്റ്റോപ്, സ്മാർട്ട് ഫോൺ,ടാബ്‌ലെറ്റ് വിതരണം തുടങ്ങിയവയാണ് ഈ പദ്ധതിയിലുടെ നടപ്പാക്കുന്നത്.ഗാന്ധി ദർശൻ പദ്ധതിയുടെ താലൂക്ക് തല ഉദ്ഘാടനം പിണ്ടിമന പഞ്ചായത്തിൽ എഴുപത്തെട്ടാം കോളനിയിൽ വച്ച് എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം നിർവഹിച്ചു.പാലിയേറ്റീവ് പ്രസിഡന്റ് സി.കെ സത്യൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വി.പി എൽദോസ്,ജോസ് കുര്യൻ,സോണിയ ബേസിൽ,മത്തായി വി.കെ,ഏലിയാസ് ചാക്കോ, സ്കറിയ തുടുമ്മേൽ,ബിബി എൽദോസ്,ബിജോഷ് എന്നിവർ പങ്കെടുത്തു.

Back to top button
error: Content is protected !!