കോതമംഗലം മെന്റര്‍ അക്കാദമിയില്‍ ലഹരി വിരുദ്ധ മാസാചരണത്തിന് തുടക്കം

കോതമംഗലം: ഐഎംഎ കോതമംഗലം, മെന്റര്‍ കെയര്‍ കോതമംഗലം, കോലഞ്ചേരി എംഒഎസ്‌സി മെഡിക്കല്‍ കോളേജ് ആശുപത്രി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ മാസാചരണത്തിന് കോതമംഗലം മെന്റര്‍ അക്കാദമിയില്‍ തുടക്കം കുറിച്ചു. ലഹരി വിരുദ്ധ മാസാചരണത്തിന്റെ പ്ലക്കാര്‍ഡ് അനാവരണം ചെയ്യുകയും, എല്ലാവരും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. മെന്റര്‍ അക്കാദമി ഡയറക്ടര്‍ ആശ ലില്ലി തോമസ്, ഐഎംഎ കോതമംഗലം പ്രസിഡന്റ് ഡോ. ലിസ തോമസ് എന്നിവര്‍ അധ്യക്ഷത വഹിച്ചു. കോലഞ്ചേരി എംഒഎസ്‌സി ഡീ അഡിക്ഷന്‍ സെന്റര്‍ ചീഫ് ട്രെയിനറും, പ്രോജക്ട് ഡയറക്ടറുമായ ഫ്രാന്‍സിസ് മൂത്തേടന്‍, കോതമംഗലം എംബിഎംഎം ഹോസ്പിറ്റല്‍ സൈക്യാട്രിസ്റ്റ് ഡോ. ബിബിന്‍ തോട്ടം എന്നിവര്‍ സ്പ്രിഗ് ലഹരി ഉപയോഗത്തെക്കുറിച്ച് ക്ലാസ് നയിച്ചു. കോതമംഗലം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സാം പോള്‍, ഇന്ദിരാഗാന്ധി കോളേജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സ് പ്രിന്‍സിപ്പല്‍ ഡോ. വിജി രാമകൃഷ്ണന്‍, വിമ കോതമംഗലം അംഗം ഡോ. ലാലി ബേബി, പ്രസ് ക്ലബ് പ്രസിഡന്റ് സോണി നെല്ലിയാനി, കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി ജോഷി അറക്കല്‍, ജില്ലാ പ്രസിഡന്റ് ലത്തീഫ് കുഞ്ചാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!