കോതമംഗലം മണ്ഡലത്തിലെ പ്രീ സ്കൂളുകൾ ഹൈടെക് ആക്കുന്നു : ആൻ്റണി ജോൺ എംഎൽഎ.

 

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ പ്രീ പ്രൈമറി സ്കൂളുകൾ ഹൈടെക് ആക്കുമെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. മണ്ഡലത്തിലെ 33 ഗവൺമെൻ്റ് പ്രീ പ്രൈമറി സ്കൂളുകളും, 26 എയ്ഡഡ് പ്രീ പ്രൈമറി സ്കൂളുകളുമടക്കം 59 പ്രീ സ്കൂളുകളാണ് ഹൈടെക് ആക്കുന്നത്. ലാപ്ടോപ്, പ്രൊജക്ടർ, മൗണ്ടിങ്ങ് കിറ്റ്, സ്പീക്കർ അടക്കമുള്ള ഐ സി റ്റി ഉപകരണങ്ങളാണ് പ്രീ സ്കൂളുകളിൽ മൾട്ടി മീഡിയ ലാബ് ഒരുക്കുന്നതിനു വേണ്ടി ലഭ്യമാക്കുന്നത്. എംഎൽഎ ആസ്തി – വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു. മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന കൈറ്റ് പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ മുഴുവൻ സർക്കാർ/എയ്ഡഡ് സ്കൂളുകളിലും ലാപ്ടോപ്, പ്രൊജക്ടർ, വൈറ്റ് ബോർഡ്, സ്പീക്കർ, പ്രിൻ്റർ വിത്ത് സ്കാനർ അടക്കമുള്ള ഐ സി റ്റി ഉപകരണങ്ങൾ നേരത്തെ ലഭ്യമാക്കിയിരുന്നു. പ്രീ സ്കൂൾ കൂടി സ്മാർട്ട് ആകുന്നതോട് കൂടി സമ്പൂർണ്ണ ഐ റ്റി സ്മാർട്ട് സ്കൂൾ മണ്ഡലമായി കോതമംഗലം മാറുമെന്നും എംഎൽഎ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം സ്കൂളുകളിൽ ക്ലാസ്സുകൾ ആരംഭിക്കുന്ന മുറയ്ക്ക് പ്രീ സ്കൂളുകളിൽ മൾട്ടി മീഡിയ ലാബ് ഒരുക്കുമെന്നും എംഎൽഎ അറിയിച്ചു.

Back to top button
error: Content is protected !!