കോതമംഗലം മണ്ഡലത്തിൽ 149 പേർക്കായി 31 ലക്ഷം രൂപ ചികിത്സ ധനസഹായം അനുവദിച്ചു – ആന്റണി ജോൺ എംഎൽഎ.

 

കോതമംഗലം – മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 149 പേർക്കായി 31 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.

 

കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ 2 മാസം മുമ്പ് 372 പേർക്കായി 95 ലക്ഷം രൂപ അനുവദിച്ചിരുന്നു.ഇതിനു പുറമെ ആണ് ഇപ്പോൾ 31 ലക്ഷം രൂപ അനുവദിച്ചത്.ചികിത്സ ധനസഹായത്തിന് അർഹരായവരുടെ ബാങ്ക് അക്കൗണ്ട് വഴി ധനസഹായം ലഭ്യമാകും.മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായത്തിനു വേണ്ടി അപേക്ഷ സമർപ്പിക്കുന്നതിനു വേണ്ട ക്രമീകരണങ്ങൾ എംഎൽഎ ഓഫീസിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നും,ധന സഹായത്തിന് അപേക്ഷിക്കുവാൻ ഉദ്യേശിക്കുന്നവർ എംഎൽഎ ഓഫീസുമായി ബന്ധപ്പെടണമെന്നും ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു.

Back to top button
error: Content is protected !!