യുകെ ബ്രഹ്‌മിംഗ്ഹാംമില്‍ കോതമംഗലം മഹാ സംഗമം നടന്നു

കോതമംഗലം: യുകെ ബ്രഹ്‌മിംഗ്ഹാംമില്‍ കോതമംഗലം മഹാ സംഗമം നടന്നു. ബ്രഹ്‌മിംഗ്ഹാം ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്ചര്‍ച്ച് ഹാളില്‍ നടന്ന ചടങ്ങ് സംഗമം പ്രസിഡന്റ് ഷോയി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.രാവിലെ 11ന് ആരംഭിച്ച് വൈകിട്ട് 4ഓടെ അവസാനിച്ച സംഗമത്തില്‍ നൂറുകണക്കിന് കുടുംബങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒത്തുകൂടിയത്. കുട്ടികളുടെയും മുതിര്‍ന്നവരുടേയും കലാപരിപാടികളും ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായുള്ള ലേലം വിളിയും ചടങ്ങില്‍ നടന്നു. കോതമംഗലം പ്രവാസികളെ ഒറ്റക്കുടക്കീഴില്‍ കൊണ്ടുവരുന്നതിനും കോതമംഗലത്തിന്റെ വികസനത്തിന് ഒറ്റക്കെട്ടായി നിലകൊള്ളുന്നതിനും വേണ്ടി 2012ല്‍ ആരംഭിച്ച കോതമംഗലം സംഗമത്തിന്റെ ആഭിമുഖ്യത്തില്‍ ആഗോള പ്രവാസി സംഗമം 2025-ല്‍ കോതമംഗലത്ത് നടത്തുമെന്ന് പ്രസിഡന്റ് ഷോയി കുര്യാക്കോസ് പറഞ്ഞു. എല്‍ദോസ് സണ്ണി, രാജീവ്, ജോളി, സോജന്‍ മണിയിരിക്കല്‍, യൂറോപ്പിനെ പ്രതിനീധീകരിച്ച് വിജു എടക്കാട്ടുകുടി തുടങ്ങിയവര്‍ സംഗമത്തിന്നേതൃത്വം നല്‍കി.

Back to top button
error: Content is protected !!