കോതമംഗലം എം.എ. കോളേജില്‍ അധ്യാപക ഒഴിവ്

കോതമംഗലം: മാര്‍ അത്തനേഷ്യസ് (ഓട്ടോണോമസ്) കോളേജില്‍ കായികം,ഹിന്ദി,കോമേഴ്സ്,സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഭാഗങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപക ഒഴിവ്. കായികം, ഹിന്ദി, കോമേഴ്സ് എന്നീ വിഭാഗങ്ങളിലേക്ക് അതിഥി അധ്യാപക പാനലില്‍ രജിസ്റ്റര്‍ ചെയ്യ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കേറ്റുമായി 31/07/23 തിങ്കളാഴ്ച  10നും, സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഭാഗങ്ങളിലേക്കുള്ള ഉദ്യോഗാര്‍ഥികള്‍ ഓഗസ്റ്റ് 1 ചൊവ്വ (01/08/23)   10നും അഭിമുഖത്തിന് മാര്‍ അത്തനേഷ്യസ് കോളേജ് അസോസിയേഷന്‍ ഓഫീസില്‍ എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് :0485 2822378, 2822512 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക

Back to top button
error: Content is protected !!