കോതമംഗലം എം.എ കോളേജില്‍ യാത്രയയപ്പ് സമ്മേളനം നടത്തി

 

കോതമംഗലം: കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ വിരമിക്കുന്ന സോഷ്യോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. മൃദുല വേണുഗോപാല്‍ എസ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് സീനിയര്‍ ക്ലാര്‍ക്ക് റ്റിറ്റി ജേക്കബ് എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി.കോളേജിലെ ബസേലിയോസ് പൗലോസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ എം.എ.കോളേജ് അസോസിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ് അധ്യക്ഷത വഹിച്ചു.പ്രമുഖ ഗാന്ധിയനും, ഗ്രന്ഥകാരനും,എം.ജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്‍ഡ് ഡവലപ്മെന്റ് സ്റ്റഡീസ് മുന്‍ ഡയറക്ടറുമായ പ്രൊഫ. ഡോ. എം. പി. മത്തായി മുഖ്യ പ്രഭാഷണം നടത്തി. വിരമിക്കുന്നവര്‍ക്കുള്ള ഉപഹാര സമര്‍പ്പണം എം. എ. കോളേജ് അസോസിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വറുഗീസ് നിര്‍വഹിച്ചു.യോഗത്തില്‍ റിട്ട. ടിച്ചേഴ്‌സ് ഫോറം സെക്രട്ടറി പ്രൊഫ.കെ. എം. കുര്യക്കോസ്, റിട്ട.നോണ്‍ ടീച്ചിങ് സ്റ്റാഫ് പ്രതിനിധി ടി. ജി. ഹരി, ജൂനിയര്‍ സൂപ്രണ്ട് വി.ഇ. ദീപു , കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ പവിത്ര. കെ. ആര്‍, സോഷ്യോളജി വിഭാഗം മേധാവി ഡോ. ഡയാന മാത്യൂസ്, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു കുര്യന്‍, എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!