കോതമംഗലം സംസ്ഥാനത്തെ പ്രഥമ ഡിജിറ്റൽ ഹൈടെക് പ്രീ – സ്കൂൾ മണ്ഡലം

എറണാകുളം: സംസ്ഥാനത്തെ പ്രഥമ

ഡിജിറ്റൽ ഹൈടെക് പ്രീ – സ്കൂൾ മണ്ഡലം ആയി കോതമംഗലം മണ്ഡലം മാറുന്നു. കൈറ്റ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് പ്രീ – സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ നിർണായക വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയത്‌.
ശാസ്ത്രീയവും ഗുണമേന്മയുള്ളതുമായ ആധുനിക സ്കൂൾ വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു നൂതന പദ്ധതികൾ.
മണ്ഡലത്തിലെ സർക്കാർ,എയ്ഡഡ് വിദ്യാലയങ്ങളോടനുബന്ധിച്ചുള്ള മുഴുവൻ പ്രീ – സ്കൂളുകൾക്കും പ്രൊജക്റ്റർ,ലാപ്ടോപ്പ്,സ്പീക്കർ, മൗണ്ടിങ്ങ് കിറ്റ് ഉൾപ്പെടെയുള്ള ഐ സി ടി ഉപകരണങ്ങൾ നൽകുമെന്ന് ആൻ്റണി ജോൺ എം എൽ എ അറിയിച്ചു. പ്രീ – സ്കൂൾ മണ്ഡല പ്രഖ്യാപനവും,വിതരണോദ്ഘാടനവും ഒക്ടോബർ 30 ന് രാവിലെ 10:30 ന് കോതമംഗലം ടൗൺ യു പി സ്കൂളിൽ കേരള പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് നിർവഹിക്കും. ഇതോടനുബന്ധിച്ച് മണ്ഡലത്തിലെ എസ് എസ് എൽ സി,പ്ലസ് ടു,വി എച്ച് എസ് ഇ പരീക്ഷകളിൽ മികവു തെളിയിച്ച വിദ്യാലയങ്ങൾക്കുള്ള എം എൽ എ അവാർഡ് വിതരണവും നടക്കും. മണ്ഡലത്തിലെ ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള മുഴുവൻ സ്കൂളുകളും കുട്ടമ്പുഴ പഞ്ചായത്തിലെ ബദൽ സ്കൂളുകളും ഇതിനകം ഡിജിറ്റൽ ഹൈടെക്കായി മാറി.സംസ്ഥാനത്ത് കോതമംഗലം മണ്ഡലമാണ് പ്രീ – സ്കൂളുകൾ ഹൈടെക് ആക്കുന്ന പദ്ധതി നടപ്പിലാക്കുന്ന ആദ്യത്തെ മണ്ഡലമെന്നും,അതുവഴി പ്രീ – സ്കൂൾ വിദ്യാഭ്യസ രംഗത്ത് വലിയ അക്കാദമിക മുന്നേറ്റം നടക്കുമെന്നും എം എൽ എ പറഞ്ഞു.കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് വിദ്യാലയങ്ങൾക്ക് വിവിധ സമയങ്ങളിലായിട്ടാണ് അവാർഡ് നൽകൽ ക്രമീകരിച്ചിരിക്കുന്നത്.

Back to top button
error: Content is protected !!