കോതമംഗലം വിദ്യാഭ്യാസ ജില്ലാതല പി ടി എ പ്രസിഡന്റ്മ്മാരുടെ സമ്മേളനം നടന്നു

കോതമംഗലം : കോതമംഗലം വിദ്യാഭ്യാസ ജില്ലാ തല പി ടി എ പ്രസിഡന്റ്മ്മാരുടെ സമ്മേളനം നടന്നു. സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന സമ്മേളനം ആന്റണി ജോണ്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കോതമംഗലം ഡി ഇ ഒ പ്രീത രാമചന്ദ്രന്‍,വാര്‍ഡ് കൗണ്‍സിലര്‍ റിന്‍സ് റോയ്, ബി പി സി കോതമംഗലം സജീവ് കെ ബി,പി ടി എ പ്രസിഡന്റ് സജി എ പോള്‍,പ്രിന്‍സിപ്പല്‍ ഫോറം കോതമംഗലം ബിജു ജോസഫ്,എച്ച് എം ഫോറം കോതമംഗലം സോജന്‍ മാത്യു,പ്രൈമറി എച്ച് എം ഫോറം കോതമംഗലം വിന്‍സെന്റ് ജോസഫ്,പ്രൈമറി എച്ച് എം ഫോറം പെരുമ്പാവൂര്‍ പ്രീത ആര്‍,കോതമംഗലം എ ഇ ഒ സുധീര്‍ കെ പി, പെരുമ്പാവൂര്‍ എ ഇ ഒ രമ വി എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!