കോതമംഗലം ചെറിയ പള്ളി പെരുന്നാൾ തീർത്ഥാടക സംഗമം ഇന്ന് ( 2 – 10 -2022 ഞായർ )

കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ യൽ ദോ മാർ ബസേലിയോസ് ബാവായുടെ 337 -)o ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള തീർത്ഥാടകർ ഒക്ടോബർ മാസം 2 ാം തീയതി ഞായറാഴ്ച 4 മണിക്ക് എത്തിച്ചേരും. വിവിധ കേന്ദ്രങ്ങളിൽ തീർത്ഥാടകർക്ക് സ്വീകരണം നൽകും.
ഹൈറേഞ്ച് മേഖലയിൽ നിന്നുള്ള തീർത്ഥാടകർക്ക് കോഴിപ്പിള്ളി കവലയിലും, പടിഞ്ഞാറൻ മേഖലയിൽ നിന്നു വരുന്ന തീർത്ഥാടകർക്ക് മുവാറ്റുപുഴ കവലയിലും പോത്താനിക്കാട് മേഖലയിൽ നിന്നു വരുന്നവർക്ക് ചക്കാലക്കുടി ചാപ്പലിലും സ്വീകരണം നൽകും . ഇടുക്കി എം.പി ഡീൻ കുര്യാക്കോസ്, കോതമംഗലം എം.എൽ.എ ആന്റണി ജോൺ , കോതമംഗലം മുനിസിപ്പൽ ചെയർമാൻ കെ.കെ. ടോമി, മതമൈത്രി സംരക്ഷണ സമിതിക്കു വേണ്ടി ചെയർമാൻ എ.ജി ജോർജ്ജ് , കൺവീനർ കെ.എ. നൗഷാദ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകും. വൈകിട്ട് 6 മണിക്ക് ശ്രേഷ്ഠ ബാവാ തിരുമേനിക്കും പരി.സഭയിലെ അഭിവന്ദ്യരായ മെത്രാപ്പോലീത്തന്മാർക്കും സ്വീകരണം നൽകും. വൈകിട്ട് 7 മണിക്ക് ശ്രേഷ്ഠ കാതോലിക്കയും അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തയുമായ ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മുഖ്യ കാർമ്മികത്വത്തിലും പരി. സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി അഭി.ജോസഫ്‌ മോർ ഗ്രീഗോറിയോസ് , അങ്കമാലി ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭി. എബ്രാഹാം മോർ സേവേറിയോസ് , കോതമംഗലം മേഖലാധിപൻ അഭി.ഏലിയാസ് മോർ യൂലിയോസ് , പെരുമ്പാവൂർ മേഖലാധിപൻ അഭി.മാത്യൂസ് മോർ അപ്രേം, മുവാറ്റുപുഴ മേഖലാധിപൻ അഭി.മാത്യൂസ് മോർ അന്തീമോസ്, ഹൈറേഞ്ച് മേഖലാധിപൻ അഭി.ഏലിയാസ് മോർ അത്താനാസിയോസ്, കണ്ടനാട് ഭദ്രാസനാധിപൻ അഭി.മാത്യൂസ് മോർ ഈവാനിയോസ്, പരി. പാത്രിയർക്കീസ് ബാവായുടെ മലങ്കര കാര്യ സെക്രട്ടറി അഭി.മർക്കോസ് മോർ ക്രിസ്റ്റഫോറസ് എന്നീ മെത്രാപ്പോലീത്തന്മാരുടെ സഹകാർമ്മികത്വത്തിലും സന്ധ്യാ നമസ്കാരവും തുടർന്ന് പെരുന്നാൾ സന്ദേശം. രാത്രി 10 മണിക്ക് ചരിത്ര പ്രസിദ്ധമായ ടൗൺ ചുറ്റി പ്രദക്ഷിണം പള്ളിയിൽ നിന്നും പുറപ്പെട്ട് വലിയ പള്ളി, മലയിൻകീഴ് കുരിശ്, എം ബി എം എം ആശുപത്രി എന്നിവടങ്ങളിൽ കൂടി മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂൾ റോഡ് വഴി തിരിച്ച് പള്ളിയിലെത്തുന്നു. തുടർന്ന് ആശീർവ്വാദം കരിമരുന്ന് പ്രയോഗം ..

Back to top button
error: Content is protected !!