കോതമംഗലം

കോതമംഗലം ചെറിയ പള്ളിയെ വേദനിപ്പിക്കുന്നവർക്ക് പൊതുസമൂഹം മാപ്പ് തരില്ല; പെരുമ്പാവൂർ മുനിസിപ്പാലിറ്റി അധ്യക്ഷൻ ടി.എം സക്കീർഹുസൈൻ.

 

കോതമംഗലം: കോതമംഗലം ചെറിയ പള്ളിയെ വേദനിപ്പിക്കുന്നവർക്ക് പൊതുസമൂഹം മാപ്പ് തരില്ലെന്ന് ടി.എം സക്കീർ ഹുസൈൻ പ്രസ്താവിച്ചു.ചെറിയപള്ളി സംരക്ഷണത്തിനു വേണ്ടി രൂപീകരിച്ച മതമൈത്രി സംരക്ഷണസമിതിയുടെ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.നൂറ്റാണ്ടുകൾ പഴക്കമുള്ള മതമൈത്രിയുടെ കേന്ദ്രമായ ചെറിയപള്ളി അടച്ചുപൂട്ടുവാനുള്ള നീക്കം പൊതുസമൂഹത്തോടും ഈശ്വര വിശ്വാസികളോടുമുള്ള വെല്ലുവിളിയാണെന്നും കോതമംഗലത്തെ കലാപഭൂമിയാക്കാനുള്ള നീക്കമാണെന്നും ഇതിൽനിന്ന് ഓർത്തഡോക്സ് പക്ഷം പിന്മാറണമെന്നും യാക്കോബായ സഭയ്ക്ക് നീതി ലഭിക്കുന്നതിനുവേണ്ടി നിയമ നിർമാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.യോഗത്തിൽ ശ്രേഷ്ഠ കാതോലിക്കാബാവ ആബൂൻ മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ അനുഗ്രഹപ്രഭാഷണം നടത്തി. ചെറിയപള്ളി അടച്ചുപൂട്ടാൻ അനുവദിക്കരുതെന്ന് ബാവ ആവശ്യപ്പെട്ടു. യോഗത്തിൽ മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ. ജി ജോർജ് അധ്യക്ഷത വഹിച്ചു.കെ.പി.സി.സി ജനറൽ സെക്രട്ടറി റോയി കെ പൗലോസ് മുഖ്യപ്രഭാഷണം നടത്തി.ടി. യു കുരുവിള, മുൻസിപ്പൽ കൗൺസിലർമാരായ കെ. എ. നൗഷാദ്, നോബ് മാത്യു,കെ. ഐ ജേക്കബ്, ജോർജ് ഇടപ്പാറ, ബിനോയ് മണ്ണഞ്ചേരി,വികാരി ഫാ. ജോസ് പരത്തുവയലിൽ, ഫാ. എൽദോസ് കാക്കനാട്ട്, ഫാ. ബിജു അരീക്കൽ,ഫാ. എൽദോസ് കുമ്മംകോട്ടിൽ, ഫാ. ബേസിൽ കൊറ്റിക്കൽ, ഫാ. വികാസ് വടക്കൻ, ഫാ. ബിനിൽ ചെമ്മണ്ണാർ, ഫാ. കുര്യാക്കോസ് ചാത്തനാട്ട്, ഫാ. ജോബി തോമ്പ്ര, ഫാ.മോനി ചേലാട്ട് എന്നിവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!
Close