കോതമംഗലത്തുണ്ടായ ബസ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

 

മൂവാറ്റുപുഴ: ചൊവ്വാഴ്ച രാത്രി കോതമംഗലത്തുണ്ടായ ബസപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കൂറ്റംവേലി പരുത്തിക്കാട്ടുകുടി പി.എ. ഷഹീര്‍ (43) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 7:45ഓടെ ആണ് അപകടമുണ്ടായത്. നടന്നുവരികയായിരുന്ന ഷഹീര്‍ സ്വകാര്യ ബസ് തട്ടി തെറിച്ചുവീഴുകയായിരുന്നു.തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് വെളുപ്പിന് മരിച്ചു. ഖബറടക്കം കൂറ്റംവേലി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടത്തി. കോതമംഗലം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

പിതാവ്: ഏനതി.

Back to top button
error: Content is protected !!