നാളെ (27-08-2020)കോതമംഗലം ഡിപ്പോയിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന സർവീസുകൾ ഉണ്ടയിരിക്കുന്നതല്ല

പുതുപ്പാടി :കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവർക്ക് ഇന്ന്(26-08-2020) കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് നാളെ കോതമംഗലം ഡിപ്പോയിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന സർവീസുകൾ ഉണ്ടയിരിക്കുന്നതല്ല എന്നു ഡിപ്പോ എ റ്റി ഓ അറിയിച്ചു.

ഡിപ്പോയിൽ നിന്ന് സർവിസ് നടത്തിയിരുന്ന ബസുകളും ഡിപ്പോയും അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ സർവീസുകൾ പുനരരംഭിക്കുകയുള്ളൂ. ഇതേ തുടർന്ന് നാളെ കോതമംഗലത്തെ ഗ്രാമീണ മേഖലകളിലേക്കും എറണാകുളം യാത്രക്കാർക്കും യാത്ര ക്ലേശം വർദ്ധിക്കും.സോണൽ ഓഫീസറുടെ നിർദ്ദേശ പ്രകാരമാണ് ഡിപ്പോ അടച്ചത്.

Back to top button
error: Content is protected !!