കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയിലേക്ക് തലശ്ശേരിയില്‍ നിന്നും പതാക പ്രയാണം ആരംഭിച്ചു

കോതമംഗലം: ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ 337 – മത് ഓർമ്മപ്പെരുന്നാളി (കന്നി-20 പെരുന്നാൾ) നോടനുബന്ധിച്ച് പരിശുദ്ധ ബാവ ഭാരതത്തിൽ കപ്പലിറങ്ങിയ കണ്ണൂർ തലശ്ശേരിയിൽ നിന്നും കോതമംഗലത്തേക്കുള്ള പതാക പ്രയാണം ആരംഭിച്ചു.
തലശ്ശേരി തുറമുഖത്ത് ( മാർ ബസേലിയോസ് നഗർ ) നിന്നാരംഭിച്ച യാത്ര തലശേരി നഗരസഭാ കൗൺസിലർ ജ്യോതിസ് കുമാർ ഫ്ലാഗ് ഓഫ്‌ ചെയ്തു.
തലശേരി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. ഷിജോ താന്നിയംകോട്ടയിൽ, കോതമംഗലം ചെറിയപള്ളി സഹ വികാരി ഫാ. ബിജോ കാവാട്ട്, പുലാക്കോട് സെന്റ് മേരീസ് പള്ളി വികാരി ഫാ. വികാസ് വടക്കൻ, കോതമംഗലം ചെറിയപള്ളി ട്രസ്റ്റി പൗലോസ് പഴുക്കാളി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ജോസ് ചുണ്ടേകാട്ട്, എൽദോസ് ആനച്ചിറ, കുടുംബയൂണിറ്റ് ഭാരവാഹികൾ, തലശേരി പള്ളി ട്രസ്റ്റി സുജിത് ഫിലിപ്പ്, സെക്രട്ടറി സജി സി. എം എന്നിവരും വിശ്വാസികളും പങ്കെടുത്തു. പരിശുദ്ധ ബാവായുടെ തിരുശേഷിപ്പ് പേടകത്തിൽ പ്രത്യേക ധൂപ പ്രാർത്ഥന നടത്തി.പ്രയാണ യാത്ര ഇന്ന് ( 23/9 വെള്ളി ) വൈകിട്ട് 5 ന് കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ സമാപിക്കും.

Back to top button
error: Content is protected !!