കൂറ്റംവേലി- അടിവാട്, അടിവാട് – കുത്തുകുഴി റോഡുകളുടെ നിര്‍മ്മാണോദ്ഘാടനം ആന്റണി ജോണ്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു.

 

മൂവാറ്റുപുഴ: കൂറ്റംവേലി- അടിവാട്, അടിവാട് – കുത്തുകുഴി റോഡുകളുടെ നിര്‍മ്മാണോദ്ഘാടനം ആന്റണി ജോണ്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു.
അടിവാടിനെയും തൊടുപുഴ- ഊന്നുകല്‍ സംസ്ഥാനപാതയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പല്ലാരിമംഗലത്തിന്റെ ഹൃദയഭാഗത്തുകൂടി കടന്നുപോകുന്ന അടിവാട് കൂറ്റംവേലി റോഡ് ബി.എം.ബി.സി. നിലവാരത്തില്‍ നവീകരിക്കുന്നതിന് 5 കോടി രൂപയും, അടിവാടിനെയും കൊച്ചി ധനുഷ്‌കോടി ദേശീയപാതയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന അടിവാട് – കുത്തുകുഴി റോഡിന് 5 കോടി രൂപയും, അനുവദിച്ചു. അടിവാട് കവലയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കദീജ മുഹമ്മദ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഒ.ഇ. അബ്ബാസ് സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍മാരായ കെ.എം. അബ്ദുല്‍ കരീം, എ.എ. രമണന്‍, സി.പി.ഐ.എം. ഏരിയാ കമ്മിറ്റിയംഗം കെ.ബി. മുഹമ്മദ്, ലോക്കല്‍ സെക്രട്ടറി എം.എം. ബക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഫോട്ടോ: കൂറ്റംവേലി- അടിവാട് റോഡും, അടിവാട് – കുത്തുകുഴി റോഡിന്റെയും നിര്‍മാണോദ്ഘാടനം ആന്റണി ജോണ്‍ എം.എല്‍.എ. നിര്‍വ്വഹിക്കുന്നു

Back to top button
error: Content is protected !!