കുറ്റ ജെ.ബി സ്‌കൂളില്‍ ശതാബ്ദി ആഘോഷം നടത്തി

കോലഞ്ചേരി: കുറ്റ ജെ ബി സ്‌കൂളിലെ ശതാബ്ദി ആഘോഷങ്ങള്‍ കുന്നത്തുനാട് എം എല്‍ എ അഡ്വ. പി വി ശ്രീനിജിന്‍ ഉദ്ഘാടനം ചെയ്തു. വടവുകോട്-പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശന്‍ അധ്യക്ഷത വഹിച്ചു.ഇതോടെ ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി. നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതാണ് കുറ്റ ജെബിഎസ്.കേരളത്തിന്റെ മാനവികതയ്ക്കുംസാംസ്‌കാരിക പൈതൃകത്തിനും വിദ്യാഭ്യാസ മേഖലയുടെ പങ്ക് നിസ്തുലമാണെന്നും തനിമ നിലനിര്‍ത്തിക്കൊണ്ടുള്ള വികസന കാഴ്ചപ്പാട് ആയിരിക്കണം ഉണ്ടായിരിക്കേണ്ടതെന്നും കിഡ്‌സ് പാര്‍ക്ക് നിര്‍മ്മാണത്തിനായി ഫണ്ട് അനുവദിക്കുന്നതാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ എംഎല്‍എ അറിയിച്ചു. വാര്‍ഡ് മെമ്പര്‍ ബെന്നി പുത്തന്‍വീടന്‍ സ്വാഗതം ആശംസിക്കുകയും സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ് എന്‍. ആര്‍ പ്രിയ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. യോഗത്തില്‍ ജില്ലാ പഞ്ചായത്തം ലിസി അലക്‌സ്, ബ്ലോക്ക് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജൂബിള്‍ ജോര്‍ജ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അശോക് കുമാര്‍, അംഗങ്ങളായ ശ്രീദേവി അജിത്ത്, ഷാജി ജോര്‍ജ്, എല്‍സി പൗലോസ്, എം എ ലത്തീഫ്, എ.ഇ ഒ റ്റി. ശ്രീകല, ബിപിസി കെ ബി സിനി, ശതാബ്ദി ആഘോഷ കമ്മിറ്റി അംഗങ്ങളായ കെ പി കുര്യാക്കോസ്, കെ പി ഗീവര്‍ഗീസ് ബാബു, എം.എന്‍ ചന്ദ്രന്‍,എം എ മോഹനന്‍,ലീല പൗലോസ്,പി വി മൂസ, എം.വി ഫെബിയ,കെ.ജി സോമശേഖരന്‍,പി.ടിസന്ധ്യ മോള്‍, എ എം പൗലോസ്, എം കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!