കൂത്താട്ടുകുളത്ത് നിയന്ത്രണങ്ങളോടെ നാളെ മുതൽ വ്യാപാരസ്ഥാപനങ്ങൾ തുറക്കും

 

കൂത്താട്ടുകുളം :കൂത്താട്ടുകുളത്ത് നിയന്ത്രണങ്ങളോടെ നാളെ മുതൽ വ്യാപാരസ്ഥാപനങ്ങൾ തുറക്കും.ആരോഗ്യപ്രവർത്തകനടക്കം 3 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് 3 ദിവസത്തേക്ക് വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുവാൻ നഗരസഭാ കൗൺസിൽ തീരുമാനിച്ചത്. തുടർന്ന് ഇന്ന് നഗരസഭയിൽ ചേർന്ന ജാഗ്രതാ സമിതിയോഗം സ്ഥിതിഗതികൾ വിലയിരുത്തുകയും നിയന്ത്രണങ്ങളോടെ സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി നൽകുവാൻ തീരുമാനിക്കുകയുമായിരുന്നു. വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ മാത്രമേ പ്രവർത്തിക്കുവാനാകു. മെഡിക്കൽ സ്റ്റോറുകൾ, തട്ടുകടകൾ എന്നിവ രാത്രി 9 വരെ പ്രവർത്തിക്കും. നഗരത്തിലും വ്യാപാര സ്ഥാപനങ്ങളിലും ആളുകൾ കൂട്ടം കൂട്ടുന്നത് പൂർണ്ണമായും നിരോധിച്ചു. വ്യാഴാഴ്ച മുതൽ നഗരത്തിൽ പോലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന കർശനമാക്കുവാനും നഗരസഭ ചെയർമാൻ റോയി എബ്രാഹമിന്റെ അധ്യക്ഷതയിൽ ചേർന്ന ജാഗ്രതാ സമിതി യോഗം തീരുമാനിച്ചു.മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂ

Back to top button
error: Content is protected !!