ഇലച്ചായ ചിത്രങ്ങള്‍ക്ക് പുനര്‍ജീവന്‍ നല്‍കി കൂത്താട്ടുകുളം കോഴിപ്പിള്ളി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളി

കൂത്താട്ടുകുളം: പള്ളിയിലും മദ്ബഹയിലുമായി ചിത്രീകരിച്ചിരുന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഇലച്ചായ ചിത്രങ്ങള്‍ക്ക് പുനര്‍ജനി നല്‍കി കൂത്താട്ടുകുളം കോഴിപ്പിള്ളി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ഇടവക. 1915ല്‍ സ്ഥാപിതമായ പള്ളിയുടെ പുനരുദ്ധാരണത്തിന് ശേഷം 1959ലാണ് ചിത്രങ്ങള്‍ വരക്കപ്പെട്ടത്. വര്‍ഷങ്ങള്‍ പഴക്കമുള്ള ചിത്രങ്ങള്‍ക്ക് പുതുജീവന്‍ നല്‍കിയത് ചിത്രകാരന്‍ ബിജുലാല്‍ കോഴിക്കോടും സംഘവുമാണ്. ഏറെ പണിപ്പെട്ടാണ് ചിത്രങ്ങളിലെ കറയും പാടുകളും നീക്കി, പൊട്ടിയ ഭാഗങ്ങള്‍ ചുണ്ണാമ്പ് പാറപ്പൊടിയും പ്രത്യേക പശയും ചേര്‍ത്ത് പുനര്‍നിര്‍മ്മിച്ചത്. തുടര്‍ന്നാണ് ഇലച്ചായം കൊണ്ട് ചിത്രങ്ങള്‍ മനോഹരമാക്കിയത്. സാധാരണ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഐക്കണോഗ്രാഫിയിലാണ് വരയും വര്‍ണവും തീര്‍ത്തിരിക്കുന്നത്. ചിത്രങ്ങളുടെ പുനര്‍നിര്‍മ്മാണമുള്‍പ്പെടെ 30 ലക്ഷം രൂപ മുടക്കിലാണ് പള്ളിയുടെ നവീകരണം പൂര്‍ത്തിയാക്കിയത്. ഈ മേഖലയില്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ പള്ളിയിലെ പെയിന്റിങ്ങ് കാണാന്‍ എത്താറുണ്ടെന്ന് വികാരി ഗീവര്‍ഗീസ് വള്ളിക്കാട്ടില്‍ പറഞ്ഞു. പള്ളി കൂദാശയും പത്രോസ് പൗലോസ് ശ്ലീഹന്‍മാരുടെ ഓര്‍മ്മപ്പെരുന്നാളും ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മാര്‍ അത്താനാസിയോസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്നു

 

Back to top button
error: Content is protected !!