കൂ​ത്താ‌​ട്ടു​കു​ള​ത്ത് 1180 കി​ലോ പ​ഴ​കി​യ മ​ത്സ്യം പി​ടി​ച്ചു

കൂ​ത്താ​ട്ടു​കു​ളം: ന​ഗ​ര​സ​ഭ​യി​ല്‍ ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 1180 കി​ലോ പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​ണ് ടൗ​ണി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹാ​പ്പി ഫി​ഷി​ല്‍ നി​ന്ന് 830 കി​ലോ ചീ​ഞ്ഞ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്തു.

സ​മീ​പ​ത്തെ സൂ​ര്യ എ​ന്ന ക​ട വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ത്സ്യ​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. ടാ​ക്സി സ്റ്റാ​ന്‍​ഡി​നു സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജീ​സ​സ് ഫി​ഷ​റീ​സി​ല്‍നി​ന്ന് 350 കി​ലോ മ​ല്‍​സ്യവും പി​ടി​കൂ​ടി.മത്സ്യം വില്‍ക്കുന്ന വേറെയും കടകളില്‍ ആ​രോ​ഗ്യ​വ​കു​പ്പ് അ
ധികൃതര്‍ പരിശോധന നടത്തി.ആ​ഴ്ച​ക​ള്‍ പ​ഴ​ക്ക​മു​ള്ള അ​ഴു​കി​യ നി​ല​യി​ലു​ള്ള മ​ത്സ്യ​ങ്ങ​ളാ​ണ് ക​ട​ക​ളി​ല്‍നി​ന്നു ക​ണ്ടെ​ടു​ത്ത​ത്.മൂ​ന്ന് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​നു​ള്ള അ​നു​മ​തി നി​ഷേ​ധി​ച്ചു​ നോ​ട്ടീ​സ് ന​ല്‍​കി.

പി​ടി​ച്ചെ​ടു​ത്ത പ​ഴ​യ മ​ത്സ്യ​ങ്ങ​ള്‍ ന​ഗ​ര​സ​ഭ ഡന്പിം​ഗ് യാ​ര്‍​ഡി​ല്‍ കു​ഴി​ച്ചു​മൂ​ടി​യ​താ​യി ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ ടി.​ആ​ര്‍. ബി​ജു പ​റ​ഞ്ഞു.ന​ഗ​ര​സ​ഭാ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​ഗോ​പ​കു​മാ​ര്‍, ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ ഡി.​ആ​ര്‍. ബി​ജു. ബി.​എ​ച്ച്‌.​ജാ​സ്മി​ന്‍, വി.​എ​സ്. സ​ന്തോ​ഷ്, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ സ​ണ്ണി കു​ര്യാ​ക്കോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Back to top button
error: Content is protected !!